x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ കു​​തി​​ച്ചുചാ​​ട്ടം

വെബ്ഡെസ്ക്
Published: November 5, 2026 11:29 PM IST | Updated: November 5, 2026 11:29 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഇ​​ന്ന​​ലെ കു​​തി​​ച്ചുചാ​​ട്ടം. യു​​എ​​സ് ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡൊ​​മോ​​ക്രാ​​റ്റു​​ക​​ൾ നേ​​ടി​​യ മു​​ന്നേ​​റ്റം പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നു തി​​രി​​ച്ച​​ടി​​യാ​​യ​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​ഞ്ഞ​​തും ഉ​​ൾപ്പ​​ടെ​​യു​​ള്ള അ​​നു​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ൾ ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ൽ കാ​​ള​​യോ​​ട്ട​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കി.

സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും 2.5 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ആ​​റു സെ​​ഷ​​നി​​ലാ​​യി എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ മു​​ന്നേ​​റ്റ​​മാ​​ണി​​ത്. ഇ​​തോ​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ ന​​ഷ്ടം നി​​ഫ്റ്റി 6.5 ശ​​ത​​മാ​​ന​​മാ​​യും സെ​​ൻ​​സെ​​ക്സ് 7.4 ശ​​ത​​മാ​​ന​​മാ​​യും കു​​റ​​ച്ചു.

സെ​​ൻ​​സെ​​ക്സ് 2009 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 79,310ലും ​​നി​​ഫ്റ്റി 50 സൂ​​ചി​​ക 576 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ 24,537ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​ന്ന​ല​ത്തെ ഈ ​​കു​​തി​​പ്പ് ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി​​മൂ​​ല്യ​​ത്തി​​ലേ​​ക്ക് എ​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​കം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​തോ​​ടെ ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണി​​മൂ​​ല്യം ആ​​ദ്യ​​മാ​​യി 500 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലെ​​ത്തി. ആ​റു സെ​ഷ​നു​ക​ളി​ലാ​യി 30 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പ​ക​രു​ടെ സ​ന്പ​ത്തി​ലെ​ത്തി​യ​ത്.

പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളി​​ലു​​ണ്ടാ​​യ കു​​തി​​പ്പ് വി​​ശാ​​ല വി​​പ​​ണി​​ക​​ളി​​ലും ദൃ​​ശ്യ​​മാ​​യി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.87 ശ​​ത​​മാ​​ന​​വും 0.56 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 250 സൂ​​ചി​​ക 0.79 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു മു​​ന്നേ​​റി. വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് 2.83 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 16 അ​​ടു​​ത്തെ​​ത്തി​​യി​​ട്ടും വി​​പ​​ണി​​യി​​ൽ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യി.

മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളു​​ടെ പ്ര​​ക​​ട​​നം

മൊ​​ത്ത​​ത്തി​​ലു​​ള്ള വി​​പ​​ണി ട്രെ​​ൻ​​ഡ് കാ​​ള​​ക​​ളു​​ടെ പൂ​​ർ​​ണ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഓ​​ട്ടോ, നി​​ഫ്റ്റി ഫി​​നാ​​ൽ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കാ​​ണ് കു​​തി​​ച്ചു​​യ​​ർ​​ന്ന​​ത്. നി​​ഫ്റ്റി പി​​എ​​സ് യു ​​ബാ​​ങ്ക്, നി​​ഫ്റ്റി പ്രൈ​​വ​​റ്റ് ബാ​​ങ്ക്, നി​​ഫ്റ്റി റി​​യ​​ൽ​​റ്റി എ​​ന്നി​​വ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലേ​​ക്കു ക​​യ​​റി. നി​​ഫ്റ്റി ഐ​​ടി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2547 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 1084 എ​​ണ്ണം ഇ​​ടി​​വ് നേ​​രി​​ട്ടു. 92 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​നു കാ​​ര​​ണ​​ങ്ങ​​ൾ

1. ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്: ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ൽ ഇ​​പ്പോ​​ൾ ക​​ണ്ടു​​വ​​രു​​ന്ന മു​​ന്നേ​​റ്റ​​ത്തി​​ന് ആ​​ക്കം കൂ​​ട്ടു​​ന്ന പ്ര​​ധാ​​ന ഘ​​ട​​കം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ലി​​യ ഇ​​ടി​​വാ​​ണ്. പ​​ല ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം 100 ഡോ​​ള​​ർ എ​​ന്ന നി​​ർ​​ണാ​​യ​​ക​​മാ​​യ പ​​രി​​ധി​​ക്കും താ​​ഴേ​​ക്കു പോ​​യി. തു​​ട​​ർ​​ന്ന് ബാ​​ര​​ലി​​ന് 95 ഡോ​​ള​​റി​​നു താ​​ഴേ​​ക്കും ഇ​​ടി​​ഞ്ഞു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് ബാ​​ര​​ലി​​ന് 94 ഡോ​​ള​​റി​​നു താ​​ഴെ​​യും ഡ​​ബ്ലു​​ടി​​ഐ ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് ബാ​​ര​​ലി​​ന് 87 ഡോ​​ള​​റി​​നു താ​​ഴെ​​യു​​മാ​​ണ് വ്യാ​​പാ​​രം ന​​ട​​ന്ന​​ത്. ഇ​​ത് ത​​ലേ​​ദി​​വ​​സത്തെ അ​​പേ​​ക്ഷി​​ച്ച് എ​​ണ്ണ​​വി​​ല​​യി​​ൽ ഏ​​ക​​ദേ​​ശം 10% ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

2. യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധം തീ​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ: ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നേ​​റ്റ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യെ​​ത്തു​​ട​​ർ​​ന്ന് യു​​എ​​സ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളി​​ലും റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി​​ക്ക് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി. ഇ​​തോ​​ടെ ഇ​​റാ​​നു​​മാ​​യു​​ള്ള യു​​ദ്ധം രൂ​​ക്ഷ​​മാ​​ക്കാ​​നു​​ള്ള പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നു​​ള്ള ശേ​​ഷി ദു​​ർ​​ബ​​ല​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

3. ബോ​​ണ്ട് വ​​രു​​മാ​​ന​​ത്തി​​ൽ ഇ​​ടി​​വ്: ഓ​​യി​​ൽ വി​​ല​​യി​​ൽ കു​​ത്ത​​നെ​​യു​​ണ്ടാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് ബോ​​ണ്ട് വ​​രു​​മാ​​നം കു​​റ​​ഞ്ഞു.

4. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ വാ​​ങ്ങ​​ൽ തു​​ട​​രു​​ന്നു​​ത്.

5. ആ​​ഗോ​​ള എ​​ഐ ഓ​​ഹ​​രി​​ക​​ളി​​ലെ മു​​ന്നേ​​റ്റ​​ത്തി​​നു​​ണ്ടാ​​യ ഇ​​ടി​​വ്: യു​​എ​​സ് ഇ​​ട​​ക്കാ​​ല തെര​​ഞ്ഞെ​​ടു​​പ്പി​​ലെ ട്രം​​പി​​ന്‍റെ തോ​​ൽ​​വി, ഡാ​​റ്റാ സെ​​ന്‍റ​​ർ നി​​ക്ഷേ​​പ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള കാ​​ഴ്ച​​പ്പാ​​ട് പു​​ന​​ർ​​നി​​ർ​​ണ​​യി​​ക്കാ​​ൻ നി​​ക്ഷേ​​പ​​ക​​രെ പ്രേ​​രി​​പ്പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ഗോ​​ള ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, സെ​​മി​​ക​​ണ്ട​​ക്ട​​ർ ഓ​​ഹ​​രി​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഈ ​​എ​​ഐ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ മു​​ഖ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ദ​​ക്ഷി​​ണകൊ​​റി​​യ​​യു​​ടെ കോ​​സ്പി സൂ​​ചി​​ക അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ത​​ക​​ർ​​ന്നു. താ​​യ്‌വാ​​ൻ വെ​​യ്റ്റ​​ഡും ജ​​പ്പാ​​ന്‍റെ നി​​ക്കി​​യും ര​​ണ്ടു ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

Tags : Nifty Sensex BSE NSE USMidtermElection BrendCrude Business

Recent News

Corehub Up