x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ളി​ൽ ശി​ശുസൗ​ഹൃ​ദ സ​ഹാ​യകേ​ന്ദ്ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ

വെബ്ഡെസ്ക്
Published: November 6, 2026 12:01 AM IST | Updated: November 6, 2026 12:01 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ചൈ​​​​ൽ​​​​ഡ് ഹെ​​​​ൽ​​​​പ്പ് ഡെ​​​​സ്കും ചൈ​​​​ൽ​​​​ഡ് സേ​​​​ഫ്റ്റി ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മി​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ്.

അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ, ആ​​​​രോ​​​​ഗ്യം, മാ​​​​ന​​​​സി​​​​ക ക്ഷേ​​​​മം എ​​​​ന്നി​​​​വ സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കി.

ആ​​​​ക്ടിം​​​​ഗ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ സി​​​​സി​​​​ലി ജോ​​​​സ​​​​ഫ്, മെംബ​​​​ർ പി. ​​​​ഷാ​​​​ജേ​​​​ഷ് ഭാ​​​​സ്ക​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.​​​ സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ർ, അ​​​​വി​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന റൈ​​​​ഡു​​​​ക​​​​ളി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക സു​​​​ര​​​​ക്ഷാ​​​​ വി​​​​ദ​​​​ഗ്‌​​​​ധ​​​​രു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​റ​​​​പ്പാ​​​​ക്കി സു​​​​ര​​​​ക്ഷാ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വാ​​​​ങ്ങ​​​​ണം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​ർ നി​​​​ശ്ചി​​​​ത ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. പ​​​​രി​​​​ശീ​​​​ല​​​​നം സി​​​​ദ്ധി​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഓ​​​​രോ റൈ​​​​ഡി​​​​ലും നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും സു​​​​ര​​​​ക്ഷാ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണം.

ചൈ​​​​ൽ​​​​ഡ് സേ​​​​ഫ്റ്റി സൈ​​​​ൻ ബോ​​​​ർ​​​​ഡു​​​​ക​​​​ളും സു​​​​ര​​​​ക്ഷാ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​വു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രോ റൈ​​​​ഡി​​​​ലും സ്ഥാ​​​​പി​​​​ക്ക​​​​ണം. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ റൈ​​​​ഡു​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന ലൈ​​​​സ​​​​ൻ​​​​സി​​​​യു​​​​ടെ പേ​​​​രും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണം. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഓ​​​​രോ പാ​​​​ർ​​​​ക്കി​​​​ലും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം.

സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച്, അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​മ്പ​​​​യിൻ അ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം. കാ​​​​മ്പ​​​​യി​​​​ൻ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കാ​​​​ണ്.

കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​റി​​​​ച്ച​​​​കം സ്വ​​​​ദേ​​​​ശി എ​​​​സ്. ഗൗ​​​​തം ആ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ. സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​മ്യൂ​​​​സ്മെ​​​​ന്‍റ് പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലെ വി​​​​നോ​​​​ദ​​​​ത്തി​​​​നു​​​​ള്ള റൈ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ചെ​​​​റി​​​​യ കു​​​​ട്ടി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള റൈ​​​​ഡു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​വി​​​​ധ കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ധി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടും പ​​​​ല പാ​​​​ർ​​​​ക്കു​​​​ക​​​​ളും പാ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ർ​​​​ജി. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ട് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ പൊ​​​​തുതാ​​​​ത്​​​​പ​​​​ര്യാ​​​​ർ​​​​ഥം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

Tags : ChildFriendly Mandatory ChildRightsCommission AmusementParks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up