ഡോ. ദീപ സെബാസ്റ്റ്യൻ
ആലുവ: ശാസ്ത്രഗവേഷണത്തിനുള്ള മേരി ക്യൂറി പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ്പ് ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെനിലെ രസതന്ത്ര വിഭാഗം അധ്യാപിക ഡോ. ദീപ സെബാസ്റ്റ്യന് ലഭിച്ചു. പദ്ധതിക്ക് 2.25 കോടി രൂപയുടെ ഗവേഷണ ഫണ്ടാണു ലഭിച്ചിരിക്കുന്നത്.
ലിത്വാനിയയിലെ കൗനാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ പ്രഫ. സിമാസ് റാക്കൗസ്കാസിന്റെ മേൽനോട്ടത്തിൽ നാനോ പിഇസി എന്നപേരിലുള്ള ഗവേഷണ പദ്ധതിയാണു നടപ്പിലാക്കുന്നത്.
ഹൃദയപേശികളുടെ തകരാറുകൾ തിരിച്ചറിയാൻ സഹായിക്കുന്ന കാർഡിയാക് ട്രോപോണിൻ-I എന്ന ബയോമാർക്കറിന്റെ തത്സമയ കണ്ടെത്തലിനായി ധരിക്കാവുന്ന മൈക്രോഫ്ലൂയിഡിക് ഫോട്ടോകെമിക്കൽ സെൻസർ വികസിപ്പിക്കുന്നതാണ് ഗവേഷണലക്ഷ്യം.
ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നു കെമിസ്ട്രിയിൽ ബിരുദവും തൃക്കാക്കര ഭാരതമാതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും കുസാറ്റിൽനിന്ന് പിഎച്ച്ഡിയും നേടിയ ഡോ. ദീപ ഏലൂർ സ്വദേശിനിയാണ്. സിനു എസ്. ജോണാണു ഭർത്താവ്.
Tags : Fellowship DrDeepaSebastian MarieCurie Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MicrofluidicPhotochemicalSensor