x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം തുടങ്ങി

വെബ്ഡെസ്ക്
Published: November 6, 2026 03:08 AM IST | Updated: November 6, 2026 03:08 AM IST

തി​രൂ​ർ തൃക്ക​ണ്ടി​യൂ​ർ ഡ​ബ്ലി​യു എ​ച്ച് സ്പെ​ഷ്യ​ൽ സ്കൂ​ളിലെ കെ.എ. ആ​വ​ണിയും കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ത​ണ​ൽ സ്പെ​ഷ്യ​ൽ സ്കൂ​ളിലെ നി​യ എ​സ്. രാ​ജും

തി​രു​വ​ന​ന്ത​പു​രം: വി​സ്മ​യ താ​ള​വും ച​ടു​ല ചു​വ​ടു​ക​ളും ചേ​ര്‍​ന്ന് ക​ല​യു​ടെ മാ​സ്മ​രി​ക ലോ​കം തീ​ര്‍​ത്ത് സം​സ്ഥാ​ന സ്പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി.

തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യാ​ണ് മൂ​ന്നു ദി​വ​സം നീ​ളു​ന്ന ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് സ്പെ​ഷ്യല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

പ​രി​മി​തി​ക​ള്‍​ക്ക് മു​ന്നി​ല്‍ പി​ന്മാ​റാ​തെ അ​വ​യെ വെ​ല്ലു​വി​ളി​ക​ളാ​യി ഏ​റ്റെ​ടു​ത്താ​ണ് ഓ​രോ വി​ദ്യാ​ര്‍​ഥി​യും മ​ത്സ​ര​വേ​ദി​യി​ലെ​ത്തു​ന്ന​ത്. ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ഴി​വും ആ​ത്മ​വി​ശ്വാ​സ​വും തെ​ളി​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ക​ലോ​ത്സ​വ​ത്തി​നു വേ​റി​ട്ട ആ​വേ​ശ​മാ​ണ് പ​ക​രു​ന്ന​ത്.

വി​ജ​യി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല, മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കു​ന്നു​വെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തീ​രു​മാ​നം.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

മ​ഴ​; അ​ര മ​ണി​ക്കൂ​ർ തടസപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ​ത്തി​നി​ടെ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​ര​ങ്ങ​ള്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേ​രം നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​തോ​ടെ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് നാ​ലോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്.

K-Rail Survey

നൃ​ത്ത​ച്ചു​വ​ടു​ക​ളി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത് ദി​വ്യദർശനം

തി​രു​വ​ന​ന്ത​പു​രം: ദി​വ്യ​യു​ടെ നൃ​ത്ത​ച്ചു​വ​ടി​ന് മു​ന്നി​ല്‍ പ​രി​മി​തി​ക​ള്‍ ഒ​ന്നു​മ​ല്ലാ​യി​രു​ന്നു. പ​രി​മി​തി​ക​ളെ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ കൊ​ണ്ട് മ​റി​ക​ട​ന്ന് ക​ല​യു​ടെ ലോ​ക​ത്ത് വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം പെ​രു​വാ​രം സ്വ​ദേ​ശി​നി എ​സ്.​ ദി​വ്യ സം​സ്ഥാ​ന സ്പെ​ഷ്യല്‍ സ് ​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ ച​ടു​ല​മാ​യ ചു​വ​ടു​വെ​ച്ച ദി​വ്യ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് വേ​ദി വി​ട്ട​ത്.

എ​റ​ണാ​കു​ള​ത്ത് ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ജി​ല്ലാ സ്പെ​ഷ്യല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് ദി​വ്യ അ​ന​ന്ത​പു​രി​യി​ലെ​ത്തി​യ​ത്.

ഡൗ​ണ്‍ സി​ന്‍​ഡ്രോ​മം നേ​രി​ടു​ന്ന ദി​വ്യ​യു​ടെ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ നേ​ട്ട​ങ്ങ​ള്‍ ഏ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്. നൃ​ത്ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് ഇ​തി​ന​കം ദേ​ശീ​യ​ത​ല​ത്തി​ല്‍ ഉ​ള്‍​പ്പടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ദി​വ്യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2019ല്‍ ​ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ഭ​ര​ത​നാ​ട്യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്സി​ല്‍ ഇ​ടം നേ​ടി​യ ദി​വ്യ, 2025 ജ​നു​വ​രി 18ന് ​എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ച്ചും റെ​ക്കോ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചു.

2022ല്‍ ​കേ​ര​ള വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​ര​വും ദി​വ്യ​യെ തേ​ടി​യെ​ത്തി. എ​റ​ണാ​കു​ളം കൂ​നം​മാ​വ് സെ​ന്‍റ് ജോ​സ​ഫ്സ് ഫാ​ത്തി​മ വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ദി​വ്യ. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 150ല​ധി​കം വേ​ദി​ക​ളി​ല്‍ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ "യൂ​ത്ത് വി​ത്ത് ഡി​സ​ബി​ലി​റ്റീ​സ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റി​ഥം, അ​നു​യാ​ത്ര ഡാ​ന്‍​സ് ഗ്രൂ​പ്പു​ക​ളി​ലും ദി​വ്യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ജി​ക് അ​ക്കാ​ദ​മി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്സ് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​മാ​യ "സ​മ്മോ​ഹ​ന്‍' ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ പ​രി​പാ​ടി​ക​ളി​ലും ദി​വ്യ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. നൃ​ത്ത​ത്തി​ന​പ്പു​റം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ദി​വ്യ​യ്ക്ക് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ട്.

സ​ഹോ​ദ​ര​ന്‍ ശ​ര​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തി​ലൂ​ടെ ചെ​റു​പ്പം മു​ത​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, ക​മ്പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്വ​യ​ം കൈ​കാ​ര്യം ചെ​യ്യാ​നും ദി​വ്യ​യ്ക്ക് ക​ഴി​യു​ന്നു. പെ​രു​വാ​രം ശി​വാ​ല​യ​ത്തി​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ അ​യ്യ​രു​ടെ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​ളാ​ണ്. പു​തി​യ നേ​ട്ട​ങ്ങ​ള്‍ ഓ​രോ​ന്നാ​യി സ്വ​ന്ത​മാ​ക്കു​മ്പോ​ഴും നൃ​ത്ത​ത്തോ​ടു​ള്ള ആ​വേ​ശം കൂ​ടു​ക​യാ​ണ് ദി​വ്യ​യ്ക്ക്.

K-Rail Survey

Tags : SpecialSchool ArtsFestival Begins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up