കൊച്ചി: എറണാകുളം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഇന്ന് ടൗൺ ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അനൂപ് ജേക്കബ്, വി.ഇ. അബ്ദുൾ ഗഫൂർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
യോഗത്തിനു മുന്നോടിയായി കച്ചേരിപ്പടി സെന്റ് ആന്റണീസ് എൽപി സ്കൂളിൽനിന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഘോഷയാത്രയുണ്ടാകും.
ഘോഷയാത്രയിൽ വിവിധ സ്കൂളുകളിലെ എസ്പിസി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് വിദ്യാർഥികളും വിവിധ കലാരൂപങ്ങളും അണിനിരക്കുമെന്ന് ഡിഡിഇ സുബിൻ പോൾ അറിയിച്ചു. ജനുവരി നാലു മുതൽ എറണാകുളത്തെ വിവിധ വേദികളിലാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക.