x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ സെ​ന്‍റ് ജോ​ൺ​സ് ട്രാ​വ​ൽ​സ് മി​ഡ്‌​ല​ൻ​ഡ്സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്‌​ടോ​ബ​ർ 10ന്

അരുൺ ജോർജ് വാതപ്പള്ളിൽ
Published: September 30, 2026 06:34 PM IST | Updated: September 30, 2026 06:34 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ക​വ​ൻ​ട്രി: മി​ഡ്‌​ല​ൻ​ഡ്സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യ്ക്ക് വീ​ണ്ടും ആ​വേ​ശ​ക​ര​മാ​യ അ​ര​ങ്ങൊ​രു​ങ്ങു​ന്നു.

സെ​ന്‍റ് ജോ​ൺ​സ് ട്രാ​വ​ൽ​സ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യെ​ത്തു​ന്ന യു​ക്മ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്‌​ടോ​ബ​ർ 10ന് ​ക​വ​ൻ​ട്രി​യി​ൽ ന​ട​ക്കും.

ക​വ​ൻ​ട്രി​യി​ലെ ക​ർ​ദി​നാ​ൾ വൈ​സ്‌​മാ​ൻ കാ​ത്ത​ലി​ക് സ്‌​കൂ​ളി​ലെ ഷേ​ക്സ്പി​യ​ർ ന​ഗ​റി​ലാ​കും ഇ​ക്കു​റി​യും റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് വേ​ദി​യൊ​രു​ങ്ങു​ക.

മി​ഡ്‌​ലാ​ൻ​ഡ്സി​ലെ 26 മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ക​ലാ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ക​ലാ​മേ​ള​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ലൂ​ടെ സം​ഘാ​ട​ക​ർ നേ​ടി​യ വി​ശ്വാ​സ​വും അം​ഗീ​കാ​ര​വു​മാ​ണ് ഇ​ത്ത​വ​ണ​യും അ​തേ വേ​ദി ത​ന്നെ ല​ഭി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ള്ള പ​രി​പാ​ടി ചി​ട്ട​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ച്ച​തി​ലു​ള്ള സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റിന്‍റെ സം​തൃ​പ്തി യു​ക്മ മി​ഡ്‌​ല​ൻ​ഡ്സ് റീ​ജിയ​ണി​ന്‍റെ സം​ഘാ​ട​ക മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

പ്ര​ശ​സ്ത നാ​ട​ക​കൃ​ത്ത് വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ സ്ട്രാ​റ്റ്ഫോ​ർ​ഡ്-​ അ​പോ​ൺ - ​ആ​വ​ൺ സ്ഥി​തി ചെ​യ്യു​ന്ന മി​ഡ്‌​ലാ​ൻ​ഡ്സി​ന്‍റെ ക​ലാ -​ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​മേ​ള​യു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ "ഷെയ്ക്സ്പിയർ നഗർ' എ​ന്ന പേ​ര് ഇ​ത്ത​വ​ണ​യും തു​ട​രും.

ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് വേ​ദി​ക​ളി​ലാ​യി 750-ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ​യും മ​ത്സ​ര​ങ്ങ​ൾ അ​ഞ്ച് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മ്പ​ത്തി​ന്‍റെ​യും പ്ര​കൃ​തി വൈ​വി​ധ്യ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ത​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ ന​ദി​ക​ളു​ടെ​യും കാ​യ​ലു​ക​ളു​ടെ​യും പേ​രു​ക​ളാ​ണ് അ​ഞ്ച് വേ​ദി​ക​ൾ​ക്ക് ന​ൽ​കാ​ൻ യു​ക്മ മി​ഡ്‌​ല​ൻ​ഡ്സ് റീ​ജ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേജ് 1 - വേ​മ്പ​നാ​ട് വേ​ദി, സ്റ്റേജ് 2 - അ​ഷ്ട​മു​ടി വേ​ദി, സ്റ്റേജ് 3 - പ​മ്പാ വേ​ദി, സ്റ്റേജ് 4 - പെ​രി​യാ​ർ വേ​ദി, സ്റ്റേജ് 5 - ക​ബ​നി വേ​ദി.

കോ​വി​ഡ്-19​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി നാ​ല് വ​ർ​ഷ​വും യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലും കാ​യി​ക​മേ​ള​യി​ലും ചാ​മ്പ്യ​ൻ​മാ​രാ​യ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജ​ണി​ൽ, ഇ​ത്ത​വ​ണ​യും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി​ത തോ​ട്ടം, വ​ള്ളം​ക​ളി കോഓ​ർ​ഡി​നേ​റ്റ​ർ ഡി​ക്സ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ​യു​മാ​ണ് ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, ട്ര​ഷ​റ​ർ പോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ സം​ഘാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റീ​ജ​ണ​ൽ ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ രേ​വ​തി അ​ഭി​ഷേ​ക്, ജോ​ർ​ജ്ജ് മാ​ത്യു, ജോ​സ് തോ​മ​സ്, രാ​ജ​പ്പ​ൻ വ​ർ​ഗീ​സ്, അ​രു​ൺ ജോ​ർ​ജ്, സ​ന​ൽ ജോ​സ്, ബെ​റ്റി തോ​മ​സ്, അ​നി​ത മ​ധു, സോ​മി കു​രു​വി​ള, രാ​ജീ​വ് ജോ​ൺ, അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, ആ​നി കു​ര്യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

സ്റ്റേ​ജ് മാ​നേ​ജ്മെന്‍റി​ന് ജി​നു സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കും. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ ഐടി ക​മ്പ​നി​യാ​യ ജെഎംപി സോഫ്റ്റ്‌വെയർ വി​ക​സി​പ്പി​ച്ച ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

രാ​വി​ലെ ഒമ്പത് മു​ത​ൽ രാ​ത്രിഒമ്പത് വ​രെ അ​ഞ്ച് വേ​ദി​ക​ളി​ലാ​യി ക​ലാ​മേ​ള തു​ട​ർ​ച്ച​യാ​യി ന​ട​ക്കും. ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും യു​ക്മ പ്ര​തി​നി​ധി​ക​ളും യു​ക്മ മി​ഡ്‌​ല​ൻ​ഡ്സി​ന് പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ക​ലാ​മേ​ള വേ​ദി: Cardinal Wiseman Catholic School Potters Green, Coventry CV2 2AJ.

Tags : UUKMA St.JohnsTravels Midlands ArtsFestival

Recent News

Corehub Up