x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: സ്റ്റേ​ജ് ഇ​ന മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ  മു​ത​ല്‍

വെബ്ഡെസ്ക്
Published: November 15, 2026 03:59 AM IST | Updated: November 15, 2026 03:59 AM IST

വൈ​ത്തി​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ത്തി​യ റാ​ലി.

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ങ്ങി. സ്റ്റേ​ജ് ഇ​ത​ര ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ന്നു​വ​രി​ക​യാ​ണ്. സ്റ്റേ​ജ് ഇ​ന മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 18നാ​ണ് ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ക്കം. സ​മാ​പ​ന സ​മ്മേ​ള​നം  രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ സി​നി, മു​നി​സി​പ്പ​ല്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. സൗ​മ്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.ഉ​പ​ജി​ല്ല​യി​ലെ 87 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു അ​യ്യാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സൗ​മ്യ, ഡോ.​കെ.​ടി. അ​ഷ്‌​റ​ഫ്, ഇ. ​മു​സ്ത​ഫ, എ.​കെ. ബാ​ബു പ്ര​സ​ന്ന​കു​മാ​ര്‍, കെ.​എം. അ​ബൂ​ബ​ക്ക​ര്‍, പി.​കെ. രാ​ജീ​വ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍  അ​റി​യി​ച്ചു. ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് 10 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ദി​വ​സ​വും ഉ​ച്ച​യ്ക്ക് കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കും. 10 സ​ബ് ക​മ്മി​റ്റി​ക​ള്‍ ക​ലോ​ത്സ​വ വി​ജ​യ​ത്തി​ന് പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം റാ​ലി ന​ട​ത്തി. 

Tags : Stage events ArtsFestival NattuVishesham DistrictNews

Recent News

Corehub Up