പ്രമേഹ ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് സംഘടിപ്പിച്ച ബ്ലൂ സ്റ്റെപ്സ് വാക്കത്തൺ നടൻ കൈലാഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മരട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് സംഘടിപ്പിച്ച ബ്ലൂ സ്റ്റെപ്സ് വാക്കത്തണിൽ മികച്ച ജനപങ്കാളിത്തം. ആയിരത്തോളം പേർ പങ്കെടുത്ത വാക്കത്തൺ നടൻ കൈലാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, വിപിഎസ് ലേക്ഷോര് ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി, സിഇഒ ജയേഷ് വി. നായർ എന്നിവർ പ്രസംഗിച്ചു.
ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച വാക്കത്തൺ പനങ്ങാട്, കുമ്പളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ലേക്ഷോറിൽ സമാപിച്ചു. ലേക്ഷോര് ആശുപത്രിയിലും വിവിധ മെട്രോ സ്റ്റേഷനുകളിലുമായി സൗജന്യ പ്രമേഹ പരിശോധന, ഡയബറ്റീസ് പരിശോധന പാക്കേജ്, ബോധവത്കരണ പരിപാടികൾ എന്നിവയുണ്ടായിരുന്നു.
Tags : Walkathon. Nattuvishesham DistrictNews