പ്രതീകാത്മക ചിത്രം
പേരാമ്പ്ര: വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ മനംനൊന്ത് ആത്മഹത്യ ചെയ്ത കൂത്താളിയിലെ കുഞ്ഞോത്തെ കൊയ്യോടൻ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാളെ ബാങ്കിന് മുന്നിൽ പ്രതിഷേധം തീർക്കാൻ ജനകീയ സമിതിയുടെ തീരുമാനം.
കടം പൂർണമായി എഴുതി തള്ളണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്നലെയും ഇന്നും ബാങ്ക് അവധിയായതിനാൽ സംസ്കാര ചടങ്ങുകൾ നാളേക്ക് മാറ്റിയിരിക്കുകയാണ്.നാളെ രാവിലെ ഒമ്പതിന് മോർച്ചറിയിൽ നിന്നും മൃതദേഹംഏറ്റുവാങ്ങി ബാങ്കിന് മുന്നിൽ എത്തിച്ച ശേഷമണ് പ്രതിഷേധം ആരംഭിക്കുക. സമരത്തിന് ശേഷം മൃതദേഹം കൂത്താളി കുഞ്ഞോത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Tags : Funeral of housewife deadbody NattuVishesham DistrictNews