എറണാകുളം- അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റും (എംസിസി), ഗ്രേയ്സ് റിപ്പിൾസ് ദമ്പതി കൂട്ടായ്മകളും നേതൃത്വം നൽകി
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റും (എംസിസി), ഗ്രേയ്സ് റിപ്പിൾസ് ദമ്പതി കൂട്ടായ്മകളും നേതൃത്വം നൽകിയ 14-ാമത് ദമ്പതി കോൺഫറൻസ് സമാപിച്ചു.
ആലുവ ചൂണ്ടി വിശുദ്ധ പത്താം പീയൂസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഫാ. സാജു മാടവനക്കാട് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ ലോകത്തെ ദാമ്പത്യ വിശ്വസ്തത എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ, കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോസഫ് മണവാളൻ, ഫാ. ഡോ. അഗസ്റ്റിൻ കല്ലേലി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. എംസിസി അതിരൂപത കോ ഓർഡിനേറ്റർ റൂബി - മേജോ അധ്യക്ഷനായി.അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകി. ഗാനശുശ്രൂഷ, ഗ്രൂപ്പ് ചർച്ച, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയുണ്ടായിരുന്നു. 500 ലേറെ ദമ്പതികൾ പങ്കെടുത്തു.