കോട്ടയം: സ്കൂൾ കുട്ടികൾക്കായി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ അഞ്ചിൽ സ്പെഷൽ സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സരം.
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള രജിസ്ട്രേഷന് മൊഡ്യൂളിൽ പ്രത്യേക സൗകര്യമുണ്ടാകും.
പ്രേമലു, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. 14 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ മെഗാ പെയിന്റിംഗ് മത്സരത്തിൽ ഈ വർഷം പങ്കാളികളാകുന്നത്. മിക്ക സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ട്.
ദീപികയുടെ 140-ാം വാർഷികവും രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് ഈ വർഷത്തെ മത്സരം.
കോഴിക്കോട് കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ട്സിൽ ഒരു ദിവസം മുഴുവൻ സൗജന്യമായി ചെലവഴിക്കാനുള്ള പ്രവേശന പാസ് അടക്കം നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സ്കൂളിലെ ആകെയുള്ള വിദ്യാർഥികളിൽ 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കാളികളാക്കുന്ന സ്കൂളുകളെ ‘80-ാം സ്വാതന്ത്ര്യദിന ആഘോഷ പ്രത്യേക പുരസ്കാരം’ നൽകി ആദരിക്കും. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് ഓഗസ്റ്റ് ഏഴിന് അതത് സ്കൂളുകളിലാണ് മത്സരം.
RDLERP.com എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്കൂളുകൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
- ബന്ധപ്പെടേണ്ട നമ്പറുകൾ
* കോട്ടയം, ഇടുക്കി: 9349599080
*തിരുവനന്തപുരം, കൊല്ലം: 9349599028
* ആലപ്പുഴ, പത്തനംതിട്ട: 9349599105
*എറണാകുളം: 9349599059
* തൃശൂർ, പാലക്കാട്, കോയമ്പത്തൂർ: 9349599031
*മലപ്പുറം, കോഴിക്കോട്, വയനാട്: 9349599025
* കണ്ണൂർ, കാസർഗോഡ്: 9349599039
*ഇതര സംസ്ഥാനങ്ങൾ: 7034023226