x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി; ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യ്ക്ക് ഹാ​ട്രി​ക് കി​രീ​ടം

സ്പോർട്സ് ഡെസ്ക്
Published: November 5, 2026 10:04 PM IST | Updated: November 5, 2026 10:04 PM IST

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി​ ഫൈനലിൽ നിന്ന്.

മൊ​ഹാ​ലി: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഫൈ​ന​ലി​ൽ ജ​പ്പാ​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. മൊ​ഹാ​ലി​യി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ലാ​യ ഇ​ന്ത്യ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ലാം മി​നി​റ്റി​ൽ മ​ത്സു​മോ​ട്ടോ നേ​ടി​യ ഗോ​ളി​ലൂ​ടെ ജ​പ്പാ​ൻ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു. സ​മ​നി​ല ഗോ​ളി​നാ​യി ഇ​ന്ത്യ നി​ര​ന്ത​രം ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യ ര​ണ്ട് ക്വാ​ർ​ട്ട​റു​ക​ളി​ലും ജ​പ്പാ​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല. 1-0  ലീ​ഡു​മാ​യി ജ​പ്പാ​ൻ ഇ​ട​വേ​ള​യ്ക്ക് പി​രി​ഞ്ഞു. എ​ന്നാ​ൽ മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി. 

42-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​നൊ​ടു​വി​ൽ ആ​ദി​ത്യ ലാ​ൽ​ഗെ ന​ൽ​കി​യ മി​ക​ച്ച ഫ്ലി​ക്കി​ൽ നി​ന്ന് ഷീ​ലാ​ന​ന്ദ് ലാ​ക്ര സ​മ​നി​ല ഗോ​ൾ നേ​ടി. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​നി​ര ജ​പ്പാ​ൻ പ്ര​തി​രോ​ധ​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. 48-ാം മി​നി​റ്റി​ൽ ദി​ൽ​പ്രീ​ത് സിം​ഗി​ന്‍റെ മി​ക​ച്ച ഫി​നി​ഷി​ലൂ​ടെ ഇ​ന്ത്യ ആ​ദ്യ​മാ​യി ലീ​ഡ് നേ​ടി. സ്കോ​ർ 2-1. 

പി​ന്നാ​ലെ 53-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജു​ഗ്രാ​ജ് സിം​ഗ് ഇ​ന്ത്യ​യു​ടെ ലീ​ഡ് 3-1 ആ​ക്കി ഉ​യ​ർ​ത്തി. 54-ാം മി​നി​റ്റി​ൽ വി​വേ​ക് സാ​ഗ​ർ പ്ര​സാ​ദ് കൂ​ടി ഗോ​ൾ നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ വി​ജ​യം പൂ​ർ​ണ​മാ​യി. 

Tags : Champions Trophy hockey India Hockey Asian Champions Trophy Indian Japan DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up