x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി​യി​ൽ ഗു​ജ​റാ​ത്തി​ന്‍റെ ഗ​ർ​ജ​നം; കേ​ര​ള​ത്തി​ന് വ​ന്പ​ൻ തോ​ൽ​വി

സ്പോർട്സ് ഡെസ്ക്
Published: November 5, 2026 05:51 PM IST | Updated: November 5, 2026 06:11 PM IST

ര​ഞ്ജി ട്രോ​ഫി ഗു​ജ​റാ​ത്ത് കേ​ര​ളം മ​ത്സ​ര​ത്തി​ൽ നി​ന്ന്.

അ​ഹ​മ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ന് ക​ന​ത്ത തോ​ൽ​വി. ഇ​ന്നിം​ഗ്സി​നും 58 റ​ൺ​സി​നു​മാ​ണ് കേ​ര​ളം കീ​ഴ​ട​ങ്ങി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 255 റ​ൺ​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി ഫോ​ളോ ഓ​ൺ ചെ​യ്ത കേ​ര​ള​ത്തി​ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. 197 റ​ൺ​സി​ന് കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. സ്കോ​ർ: ഗു​ജ​റാ​ത്ത് 534/9, കേ​ര​ളം 279, 197.

ഒ​രു​വി​ക്ക​റ്റി​ന് 41 റ​ൺ​സെ​ന്ന നി​ല​യി​ൽ അ​വ​സാ​ന ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി​യേ​റ്റു. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ അ​ഭി​ഷേ​ക് പി. ​നാ​യ​രു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 29 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​കി​നെ അ​ർ​സാ​ൻ ന​ഗ്വാ​സ്വ​ല്ല ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. പി​ന്നാ​ലെ എ​ട്ട് റ​ൺ​സെ​ടു​ത്ത വ​രു​ൺ നാ​യ​നാ​രും മ​ട​ങ്ങി. സി​ദ്ധാ​ർ​ഥ് ദേ​ശാ​യി​യു​ടെ പ​ന്തി​ൽ ഉ​ർ​വി​ൽ പ​ട്ടേ​ൽ ക്യാ​ച്ചെ​ടു​ത്താ​ണ് വ​രു​ൺ പു​റ​ത്താ​യ​ത്.

തു​ട​ർ​ച്ച​യാ​യ വി​ക്ക​റ്റ് ന​ഷ്ട​ങ്ങ​ൾ​ക്കി​ടെ സ​ച്ചി​ൻ ബേ​ബി​യും വി​ഷ്ണു വി​നോ​ദും ചേ​ർ​ന്ന നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് 66 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ൺ​സെ​ന്ന നി​ല​യി​ൽ കേ​ര​ളം ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ച്ച​തോ​ടെ വീ​ണ്ടും കേ​ര​ള​ത്തി​ന്‍റെ ത​ക​ർ​ച്ച തു​ട​ങ്ങി. 39 റ​ൺ​സെ​ടു​ത്ത വി​ഷ്ണു വി​നോ​ദി​നെ വി​ശാ​ൽ ജ​യ്‌​സ്വാ​ൾ പു​റ​ത്താ​ക്കി.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ നാ​ല് റ​ൺ​സെ​ടു​ത്ത് റ​ണ്ണൗ​ട്ടാ​യ​തോ​ടെ കേ​ര​ളം വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ലാ​യി. ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന സ​ച്ചി​ൻ ബേ​ബി​യി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന പ്ര​തീ​ക്ഷ. അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട് 52 റ​ൺ​സി​ലെ​ത്തി​യ സ​ച്ചി​നെ അ​മി​ത് ദേ​ശാ​യി​യു​ടെ പ​ന്തി​ൽ എ​ൽ​ബി​ഡ​ബ്ല്യു​വി​ൽ കു​ടു​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പും അ​വ​സാ​നി​ച്ചു.

തു​ട​ർ​ന്ന് ശേ​ഷി​ച്ച നാ​ല് വി​ക്ക​റ്റു​ക​ൾ കൂ​ടി 43 റ​ൺ​സി​നി​ടെ നി​ലം​പൊ​ത്തി. ആ​ദി​ത്യ സ​ർ​വാ​തെ 30 റ​ൺ​സും ജ​ല​ജ് സ​ക്സേ​ന 11 റ​ൺ​സും നേ​ടി. ഗു​ജ​റാ​ത്തി​നാ​യി അ​ർ​സാ​ൻ ന​ഗ്വാ​സ്വ​ല്ല നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ സി​ദ്ധാ​ർ​ഥ് ദേ​ശാ​യി ര​ണ്ടു​വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

Tags : Ranji Trophy KeralaCricket GujaratCricket Kerala Gujarat DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up