x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവിന്‍റെ മരണത്തിനിടയാക്കിയ അപകടം സൃഷ്ടിച്ച ലോറി പൊലിസിന്‍റെ പിടിയില്‍

കോഴിക്കോട് ബ്യൂറോ
Published: November 5, 2026 03:03 PM IST | Updated: November 5, 2026 03:03 PM IST

Image for representation

കോഴിക്കോട്: കൊയിലാണ്ടി നന്തിയില്‍ ബൈക്ക് യാത്രിക്കാരന്‍റെ മരണത്തിന് ഇടയാക്കിയ അപകടം സൃഷ്ടിച്ച ശേഷം നിറുത്താതെ പോയ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 49 ക്യു 5253 നമ്പറിലുള്ള ഭാരത് ബെന്‍സിന്‍റെ ലോറിയാണ് കൊയിലാണ്ടി പൊലിസ് കസ്റ്റഡിയിലെടുത്തത്.

ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നാരങ്ങോളികുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 26നായിരുന്നു സംഭവം.

സുഹൃത്ത് മുഹമ്മദ് മനൂഫിനൊപ്പം കൊയിലാണ്ടിയില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവെ രാത്രി 10.15നായിരുന്നു അപകടം. നന്തി മേല്‍പ്പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൊയിലാണ്ടി പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം തിരിച്ചറിഞ്ഞത്.

ഭാരതീയ ന്യായ സംഹിത 281, 125 (എ), 125 (ബി), മോട്ടോര്‍ വാഹന നിയമത്തിലെ 134, 187 വകുപ്പുകള്‍ പ്രകാരമാണ് ലോറി ഡ്രൈവര്‍ക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.

Tags : Accident Lorry Death Police

Recent News

Corehub Up