മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം
കൊച്ചി: കാലടി ആദിശങ്കര ബിഎഡ് ട്രെയിനിംഗ് കോളജില്‍ എത്തിയ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കാമെന്നും മന്ത്രി പറഞ്ഞതിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.
ഷൂ നക്കാനും മാപ്പ് എഴുതാനും ഞങ്ങള്‍ സവര്‍ക്കറല്ല എന്ന വലിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. കോളജിലെ യൂണിയന്‍ ഉദ്ഘാടന പരിപാടിക്കായാണ് മന്ത്രി എത്തിയത്.
അതേസമയം, കാലടി സര്‍വകലാശാലയില്‍ നടന്ന ലൈറ്റ് മരിച്ചേ എന്ന നാടകം വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരമാണെന്നും സമരം അപരിഷ്‌കൃതമാണെന്നും പ്രതികരിച്ച മന്ത്രിക്കെതിരെ നേരത്തെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിക്കെതിരെ മഹാരാജാസ് കോളജിലും പ്രതിഷേധം നടന്നിരുന്നു.
Tags : KaladyUniversity Protest SFI Minister RojiMJohn