Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RojiMJohn

റോ​​​​ള​​​​ര്‍ സ്‌​​​​കേ​​​​റ്റിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പ് നാ​​​ളെ മു​​​​ത​​​​ല്‍

പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍: കേ​​​​ര​​​​ള റോ​​​​ള​​​​ര്‍ സ്‌​​​​കേ​​​​റ്റിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന റോ​​​​ള​​​​ര്‍ സ്‌​​​​കേ​​​​റ്റിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പ് നാ​​​ളെ മു​​​​ത​​​​ല്‍ 29 വ​​​​രെ പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ പ​​​​ണി​​​​ക്ക​​​​ര​​​​മ്പ​​​​ലം ഏ​​​​ഷ്യാ​​​​ഡ്സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ സ്പീ​​​​ഡ് സ്‌​​​​കേ​​​​റ്റിം​​​​ഗ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

ഉ​​​​ദ്ഘാ​​​​ട​​​​നം 25ന് ​​​​വൈ​​​​കു​​​ന്നേ​​​രം നാ​​​​ലി​​​​ന് മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കും. പ​​​​രാ​​​​ഗ്വേ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന വേ​​​​ള്‍​ഡ് സ്‌​​​​കേ​​​​റ്റ് ഗെ​​​​യിം​​​​സ് 2026ല്‍ ​​​​ജൂ​​​​നി​​​​യ​​​​ര്‍ വി​​​​ഭാ​​​​ഗം സ്പീ​​​​ഡ് സ്‌​​​​കേ​​​​റ്റിം​​​​ഗി​​​​ല്‍ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച അ​​​​നി​​​​രു​​​​ദ്ധ​​​​ന്‍ വി​​​​നോ​​​​ദി​​​​നെ ആ​​​​ദ​​​​രി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 800 ഓ​​​​ളം സ്‌​​​​കേ​​​​റ്റിം​​​​ഗ് താ​​​​ര​​​​ങ്ങ​​​​ളാണു‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ മാ​​​​റ്റു​​​​ര​​​​യ്ക്കുക. ഡി​​​​സം​​​​ബ​​​​റി​​​​ല്‍ ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന 64-ാമ​​​​ത് ദേ​​​​ശീ​​​​യ റോ​​​​ള​​​​ര്‍ സ്‌​​​​കേ​​​​റ്റിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള കേ​​​​ര​​​​ള ടീ​​​​മി​​​​നെ സം​​​​സ്ഥാ​​​​ന ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.

Kerala

പ്രത്യയശാസ്ത്ര ധ്രുവീകരണത്തിനു കാരണമാകുന്ന നിലപാടുകളിൽനിന്ന് വിസിമാർ മാറിനിൽക്കണം: മന്ത്രി

കൊ​​​ച്ചി: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ​​​സം​​​ഘ​​​ട​​​നാ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്നും മാ​​​റി​​​നി​​​ൽ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി.​​​എം.​​​ജോ​​​ൺ. ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യ്ക്കു ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 2024ൽ ​​​അ​​​ന്ന​​​ത്തെ ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വേ​​​ണ​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​ന്ന ഇ​​​യ​​​ർ ബാ​​​ക്ക് സി​​​സ്റ്റം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക ഉ​​​ണ്ടാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ച്ച് പു​​​തി​​​യ സി​​​ൻ​​​ഡി​​​ക്ക​​​റ്റ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​യ​​​ർ​​​ബാ​​​ക്ക് സി​​​സ്റ്റ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും ബു​​​ദ്ധി​​​മു​​​ട്ട് ഇ​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ പ​​​രി​​​ശ്ര​​​മം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​ങ്ങ​ള്‍‍ പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

കാ​​​​ല​​​​ടി: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍​ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച് ഏ​​​​കീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍.

ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം കാ​​​​ല​​​​ടി മു​​​​ഖ്യ​​​കാ​​​​മ്പ​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ത​​​​നി​​​​മ നി​​​​ല​​​​നി​​​​ര്‍​ത്തി​​​​ക്കൊ​​​​ണ്ട് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​മാ​​​​യ വൈ​​​​വി​​​​ധ്യ​​​​വും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ഏ​​​​കീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​വാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ക്വ​​​​ല​​​​ന്‍​സി, എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍​ക്കാ​​​​യി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍തോ​​​​റും ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങു​​​​ന്ന നി​​​​ല​​​​വി​​​​ലു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ നി​​​​യ​​​​മ​​​​ങ്ങ​​​​ളെ വി​​​​ദ്യാ​​​​ര്‍​ഥി​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സം​​​​സ്കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​ജെ. ജോ​​​​യി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ൻ എം​​​​എ​​​​ല്‍​എ, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കൊ​​​​ച്ചു​​​​ത്രേ​​​​സ്യ ത​​​​ങ്ക​​​​ച്ച​​​​ന്‍, പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പൗ​​​​ളി ബേ​​​​ബി, സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

എ​സ്എ​ൻ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ടം; 90 കോ​ടി അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ട​ത്തി​നാ​യി 90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 16,864 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ, എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ നാ​ലു​നി​ല സ​മു​ച്ച​യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ധു​നി​ക ക്ലാ​സ് മു​റി​ക​ൾ, ഹൈ​ടെ​ക് ഓ​ഫീ​സ് സം​വി​ധാ​നം, അ​ഡ്വാ​ൻ​സ്ഡ് ഇ​ല​ക്ട്രി​ക്ക​ൽ, ഫ​യ​ർ സേ​ഫ്റ്റി, വാ​ട്ട​ർ സ​പ്ലൈ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.‌

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ല സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ല കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണ് പ​ദ്ധ​തി​യെ​ന്ന് റോ​ജി.​എം.​ജോ​ൺ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up