ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കെവയാണ് സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപിയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞ കോടതി ഇന്ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടക്കുന്നത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോഴും കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപി കേസ് ഡയറിയുമായി കോടതിയില്‍ ഹാജരായിരുന്നു.
ഒക്ടോബര്‍ 25ന് ആയിരുന്നു പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധമുണ്ടായപ്പോഴാണ് കുറ്റകരമായ നരഹത്യ വകുപ്പ് ചേര്‍ത്ത്. പൊലിസിലെ വീഴ്ചയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Tags : CheranallurAccident Court Verdict