x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുളവുകാട് രാസലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍, വില്‍പ്പനയ്‌ക്കെത്തിച്ചതെന്ന് മൊഴി

കൊച്ചി ബ്യൂറോ
Published: November 5, 2026 11:30 AM IST | Updated: November 5, 2026 11:30 AM IST

Image for representation

വൈപ്പിന്‍: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്‍ മുളവുകാട് നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. മുളവുകാട് പൊന്നാരിമംഗലം കണിയാര്തറ വീട്ടില്‍ ബ്രഹ്മദത്തന്‍ (29) ആണ് പിടിയിലായത്.

ബുധനാഴ്ച രാത്രി കൊച്ചി സിറ്റി നര്‍കോട്ടിക് സെല്‍ എസ്‌ഐ ജിമ്മി ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമുമായി മുളവുകാട് എത്തുകയും പൊന്നാരിമംഗലം കാരുണ്യമാത പള്ളിക്ക് പടിഞ്ഞാറുവശത്തു കണ്ടെത്തിയ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്‌ഐ അനീഷ് ജോയിയുടെ സാന്നിധ്യത്തില്‍ നടത്തിയ ദേഹ പരിശോധനയില്‍ പ്രതി ധരിച്ചിരുന്ന ബര്‍മുഡയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കവറില്‍ നിന്നും 13.410 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

താന്‍ വില്‍പ്പനക്കാരന്‍ ആണെന്നും മുളവുകാട് സ്വദേശിയായ മറ്റൊരാളുടെ പക്കല്‍ നിന്ന് വാങ്ങിയതാണെന്നും പ്രതി പൊലിസിന് മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags : DrugBust MDMA Youth Arrest

Recent News

Corehub Up