മധുര: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ടിവികെ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി തമിഴ്നാട് മന്ത്രി ആർ. നിർമൽ കുമാർ. ടിവികെ എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാനോ നിലപാടുകളിൽ മാറ്റം വരുത്താനോ കഴിയില്ല. ഇത്തരം കുതിരക്കച്ചവട ശ്രമങ്ങൾക്ക് പ്രതിപക്ഷ പാർട്ടികൾ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
എംഎൽഎമാർക്ക് 60 കോടി മുതൽ 70 കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്തത്. ഇതിനു പിന്നിൽ ഹവാല പണമിടപാടുകൾ നടന്നതായി സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ഡിഎംകെ, എഡിഎംകെ എന്നിവ രഹസ്യമായി ഒന്നിച്ചു പ്രവർത്തിക്കുകയാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പടെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും, ജനങ്ങളുടെ പിന്തുണയോടെ ടിവികെ നൂറു ശതമാനം വിജയം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Tags : TVK MLA buy Minister Tamil nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash