സിദ്ധു മൂസേവാലയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തുന്ന രാഹുൽ ഗാന്ധി
സംഗ്രൂർ: പഞ്ചാബിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഗ്രൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ കൊല്ലപ്പെട്ട പ്രശസ്ത ഗായകൻ സിദ്ധു മൂസേവാലയുടെ ഓർമകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി. ഭഗവന്ത് മാൻ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ പഞ്ചാബിലെ ക്രമസമാധാന നില തകർന്നടിയുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, എഎപി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.
സിദ്ധു മൂസേവാലയുടെ പിതാവ് ബൽക്കൗർ സിംഗ് സിന്ധു വേദിയിലുണ്ടായിരുന്ന ചടങ്ങിലാണ് രാഹുൽ സംസാരിച്ചത്. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് മൂസേവാലയുടെ സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിനെ രാഹുൽ ചോദ്യം ചെയ്തു. രാജ്യം മുഴുവൻ നോക്കിനിൽക്കെ പകൽവെളിച്ചത്തിലാണ് മൂസേവാല കാറിനുള്ളിൽ വെടിയേറ്റ് മരിച്ചത്.
പ്രതിഭയും ലക്ഷ്യബോധവുമുള്ള യുവാക്കൾക്ക് പഞ്ചാബിൽ ജീവിക്കാൻ ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്നും, മൂസേവാലയ്ക്ക് സംഭവിച്ചത് ഇന്ന് പഞ്ചാബിലെ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
പഞ്ചാബിൽ 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ ആയുധമായാണ് ക്രമസമാധാന പ്രശ്നങ്ങളെ രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടുന്നത്.
Tags : SidhuMoosewalaAssassination LawandOrderBreakdown SecurityWithdrawal CongressPunjabCampaign SangrurRally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash