ലാമിന് യമാല്‍
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ കൗമാര ഫുട്ബോളര് എന്ന റിക്കാര്‍ഡ് എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിന് യമാലിന്.
2026-27 സീസണ് ചാമ്പ്യന്‍സ് ലീഗിലെ നാലാം റൗണ്ട് പോരാട്ടത്തില്‍ ഗോള്‍ നേടിയതോടെയാണ് യമാല്‍ റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ബാഴ്സലോണ 3-0ന് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയെ കീഴടക്കി. ഏഴാം മിനിറ്റില്‍ യമാലാണ് ഗോളടിക്കു തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ റാഫീഞ്ഞ (52, 64) ഇരട്ടഗോള്‍ സ്വന്തമാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ യമാലിന്റെ 14-ാം ഗോളാണ്. ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ (13 ഗോള്‍) പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് പത്തൊമ്പതുകാരനായ യമാല്‍ തകര്‍ത്തത്.
Tags : LamineYamal RecordBreaking Feat Achieves ChampionLeague Football Sports