വിരാട് കോഹ്ലി ബാറ്റിംഗിനിടെ
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓക്ലന്‍ഡ് ഈഡന് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മഴ പലതവണ വില്ലനായെങ്കിലും ശുഭ്മാന്‍ ഗില്ലും സംഘവും വിജയം പിടിച്ചെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് എടുത്ത ഗുര്‍നൂര്‍ ബ്രാറുമാണ് കിവീസ് നിരയെ തകര്‍ത്തത്. ഇന്ത്യക്കായി ആഖിബ് നബി ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മഴ വീണ്ടും വില്ലനായെത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും ലക്ഷ്യം 143 റണ്‍സായി പുനഃക്രമീകരിക്കുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും, 51 പന്തില്‍ ഒരു സിക്സും 13 ഫോറുമടക്കം 74 റണ്‍സ് നേടിയ വിരാട് കോഹ്ലിയും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
പിന്നീട് മധ്യനിരയില്‍ ചെറിയൊരു തകര്‍ച്ച നേരിട്ടെങ്കിലും, കെ എല്‍ രാഹുലും നമന്‍ ധിറും ചേര്‍ന്ന് ടീമിനെ 22.4 ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
Tags : TeamIndia IndiaVsNewZealand INDvsNZ 1stODI ViratKohli ArshdeepSingh