x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മണിയൂര്‍ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കോഴിക്കോട് ബ്യൂറോ
Published: November 4, 2026 01:51 PM IST | Updated: November 4, 2026 01:51 PM IST

കസ്റ്റഡിയിലായ വടകര ചങ്ങരോത്ത് റഫീഖ്

കോഴിക്കോട്: മണിയൂരിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന കേസിലെ പ്രതി വടകര ചങ്ങരോത്ത് റഫീഖ് പൊലിസ് കസ്റ്റഡിയില്‍. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം പയ്യോളി പൊലിസ് സ്റ്റേഷനിലെത്തിച്ചു.

ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. 2026 ജനുവരി 16ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും, പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29ന് ഇയാള്‍ നാട്ടിലെത്തി.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കേസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. പയ്യോളി പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി പൊലിസ് മുന്നോട്ടുപോകുകയായിരുന്നു.

ഒക്ടോബര്‍ 24നാണ് കൊയിലാണ്ടി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് റഫീഖിന്‍റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിന് പിന്നാലെ ഇയാള്‍ വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങുകയായിരുന്നു. പ്രതിക്ക് പൊലിസ് ഒത്താശ ചെയ്തുവെന്ന ആരോപണം ശക്തമാണ്.

Tags : Police Maniyur POCSOcase Arrest Accused

Recent News

Corehub Up