Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POCSOcase

അതിജീവിതയായ 14കാരിയെ കൊല്ലാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ അതിജീവിതയെ കൊല്ലാന്‍ ശ്രമിച്ച് പോക്‌സോ കേസ് പ്രതി. അറക്കപ്പടി സ്വദേശി അദ്നാന്‍ ആണ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും പ്രതി ആക്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് എട്ടിനാണ് അദ്‌നാന്‍ അറസ്റ്റിലാകുന്നത്. ഒക്ടോബര്‍ 18ന് ആണ് അദ്‌നാന്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പെരുമ്പാവൂരിന് അടുത്തുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കത്തി വീശുന്നതിനിടെ കുതറി മാറിയ പെണ്‍കുട്ടിയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചു മാറ്റുകയായിരുന്നു. പ്രതി ഓടിപ്പോയെങ്കിലും പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ സമീപത്ത് നിന്നും തന്നെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kerala

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്; കെ.​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്മ​രാ​ജ​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന് ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി. പ​ത്തു വ​യ​സു​കാ​രി​യെ സ്കൂ​ളി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പോ​ക്സോ വ​കു​പ്പു​ക​ളി​ലാ​യി 40 വ​ർ​ഷ​വും ത​ട​വു​ശി​ക്ഷ​യും ഇ​യാ​ൾ അ​നു​ഭ​വി​ക്ക​ണം.

ത​ല​ശേ​രി അ​തി​വേ​ഗ കോ​ട​തി​യാ​ണ് കെ. ​പ​ത്മ​രാ​ജ​നെ​തി​രെ ശി​ക്ഷ വി​ധി​ച്ച​ത്. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ന​ട​ത്തി​യ കേ​സി​ലാ​ണ് അ​ഞ്ചു​വ​ർ​ഷം ക​ഴി​യു​മ്പോ​ൾ ശി​ക്ഷ വി​ധി​ച്ച​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കേ​സി​നു ബ​ലം ന​ൽ​കി.

Kerala

പോ​ക്സോ കേ​സ്; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് പു​തു​ന​ഗ​രം ചെ​ട്ടി​യ​ത്തു​കു​ള​മ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പു​തു​ന​ഗ​രം വാ​രി​യ​ത്തു​ക​ളം എ​ൻ. ഷാ​ജി​യാ​ണ്‌ (35) അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​ടു​വാ​യൂ​രി​ൽ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി ഷാ​ജി.

ജ​ഴ്സി വാ​ങ്ങാ​ൻ ക​ട​യി​ലെ​ത്തി​യ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക്‌ ഷാ​ജി സ്വ​കാ​ര്യ​ഭാ​ഗം കാ​ണി​ച്ചു​കൊ​ടു​ത്തു. തി​രി​ച്ച് കു​ട്ടി​യോ​ടും സ്വ​കാ​ര്യ​ഭാ​ഗം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് കേ​സ്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പു​തു​ന​ഗ​രം പോ​ലീ​സ് അ​ന്വേ​ഷി​ച്ച് ബു​ധ​നാ​ഴ്ച കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up