x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ ബ​സ് നി​ര​ക്ക് കൂ​ട്ടി; ഓ​ർ​ഡി​ന​റി ബ​സി​ന് ഒ​മ്പ​ത് രൂ​പ​യും സി​റ്റി ബ​സി​ന് 10 രൂ​പ​യും വ​ർ​ധി​ച്ചു

വെബ് ഡെസ്ക്
Published: November 4, 2026 03:32 PM IST | Updated: November 4, 2026 03:32 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കെ​എ​സ്ആ​ർ​ടി​സി, ബി​എം​ടി​സി ബ​സ് നി​ര​ക്കു​ക​ൾ കൂ​ട്ടി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ടും മ​ഹാ​രാ​ഷ്ട്ര​യും ഇ​തി​ന​കം ബ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ര്‍​ഡി​ന​റി ബ​സി​ന് ശ​രാ​ശ​രി ഒ​മ്പത് രൂ​പ വ​രെ​യാ​ണ് വ​ര്‍​ധ​ന. എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സി​ന് പ​തി​നെ​ട്ട് രൂ​പ​യോ​ള​മാ​ണ് വ​ര്‍​ധ​ന. സി​റ്റി ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ കു​റ​ഞ്ഞ നി​ര​ക്ക് ആ​റ് രൂ​പ​യി​ല്‍ നി​ന്ന് 10 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ബി​എം​ടി​സി സ​ര്‍​വീ​സു​ക​ളി​ല്‍ ആ​ദ്യ​ര​ണ്ട് കി​ലോ​മീ​റ്റ​റി​ന് നാ​ലു​രൂ​പ അ​ധി​കം ന​ല്‍​ക​ണം. നി​ര​ക്ക് 35 രൂ​പ​യി​ല്‍ നി​ന്ന് 45 രൂ​പ​യാ​യാ​ണ് വ​ര്‍​ധി​ച്ച​ത്. എ​സി വ​ജ്ര ബ​സു​ക​ളി​ല്‍ നി​ര​ക്ക് 75 രൂ​പ​യി​ല്‍ നി​ന്ന് 90 രൂ​പ​യാ​യി. ബം​ഗ​ളൂ​രു​വി​നെ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 'വാ​യു വ​ജ്ര'​ സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്ക് 405 രൂ​പ​യി​ല്‍ നി​ന്ന് 425 രൂ​പ​യാ​യി ഉ​യ​രും. ഇ​തി​നു​പു​റ​മെ രാ​ജ​ഹം​സ, എ​സി ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ല​ക്വ​റി ബ​സു​ക​ളു​ടെ നി​ര​ക്കു​ക​ളും ഉ​യ​രും.

Tags : BusFare OrdinaryBus CityBus

Recent News

Corehub Up