x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ക്കാ​ര്‍​ഡു​ക​ള്‍ ക​ട​പു​ഴ​കി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ വി​രാ​ട് കോ​ഹ്‌​ലി

വെബ്ഡെസ്ക്
Published: November 5, 2026 01:30 AM IST | Updated: November 5, 2026 01:30 AM IST

വി​രാ​ട് കോ​ഹ്‌​ലി

ഓ​ക്‌​ല​ന്‍​ഡ്: ജ​ന്മ​ദി​ന​ത്ത​ലേ​ന്നു റി​ക്കാ​ര്‍​ഡു​ക​ള്‍ ക​ട​പു​ഴ​കി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ വി​രാ​ട് കോ​ഹ്‌​ലി. ഇ​ന്ന​ലെ ന​ട​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 143 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന​തി​നി​ടെ കോ​ഹ്‌​ലി 51 പ​ന്തി​ല്‍ 74 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ഈ ​ഇ​ന്നിം​ഗ്‌​സി​ലൂ​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡു​ക​ളാ​ണ് കോ​ഹ്‌​ലി ക​ട​പു​ഴ​കി​യ​ത്. ഇ​ന്നാ​ണ് കോ​ഹ്‌​ലി​യു​ടെ 38-ാം ജ​ന്മ​ദി​നം.

സ​ച്ചി​നെ മറികടന്നു

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ചേ​സിം​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് എ​ന്ന, ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ന്‍റെ റി​ക്കാ​ര്‍​ഡും വി​രാ​ട് കോ​ഹ്‌​ലി പ​ഴ​ങ്ക​ഥ​യാ​ക്കി. ചേ​സിം​ഗ് ഇ​ന്നിം​ഗ്‌​സി​നി​ടെ 8720 റ​ണ്‍​സ് നേ​ടി​യ​താ​യി​രു​ന്നു സ​ച്ചി​ന്‍റെ പേ​രി​ലെ റി​ക്കാ​ര്‍​ഡ്. 232 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ ഈ ​നേ​ട്ടം. കോ​ഹ്‌​ലി 169-ാം ഇ​ന്നിം​ഗ്‌​സി​ല്‍ 8741 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി റി​ക്കാ​ര്‍​ഡ് തി​രു​ത്തി.

ചേ​സിം​ഗി​ല്‍ കോ​ഹ്‌​ലി​യു​ടെ ശ​രാ​ശ​രി 66.21 ആ​ണെ​ന്ന​തും റി​ക്കാ​ര്‍​ഡാ​ണ്. 30 സെ​ഞ്ചു​റി​യും ചേ​സിം​ഗി​നി​ടെ കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ചേ​സിം​ഗ് റ​ണ്‍​വേ​ട്ട​യി​ല്‍ (6801) മൂ​ന്നാം സ്ഥാ​ന​ത്ത്.
ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് എ​ന്ന റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ റി​ക്കാ​ര്‍​ഡി​നൊ​പ്പ​വും കോ​ഹ്‌​ലി എ​ത്തി. ഇ​രു​വ​ര്‍​ക്കും 1971 റ​ണ്‍​സ്.

പോ​ണ്ടിം​ഗ് 51 മ​ത്സ​ര​ത്തി​ലെ 50 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്നാ​ണ് ഇ​ത്ര​യും റ​ണ്‍​സ് നേ​ടി​യ​ത്. കോ​ഹ്‌​ലി​യാ​ക​ട്ടെ, 37-ാം ഇ​ന്നിം​ഗ്‌​സി​ലും. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റാ​ണ് (1750) ഈ ​പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്. പോ​ണ്ടിം​ഗി​ന്‍റെ റി​ക്കാ​ര്‍​ഡ്, ഈ ​പ​ര​മ്പ​ര​യി​ല്‍ കോ​ഹ്‌​ലി തി​രു​ത്തു​മെ​ന്നു​റ​പ്പാ​ണ്.

മൂ​ന്നാം ന​മ്പ​റി​ല്‍ 13k

ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ മൂ​ന്നാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങി 13,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ ബാ​റ്റ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​ന്ന​ലെ കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ന​മ്പ​റി​ല്‍ 12,000ല്‍ ​അ​ധി​കം റ​ണ്‍​സു​ള്ള ര​ണ്ടു താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് കോ​ഹ്‌​ലി എ​ന്ന​തും ശ്ര​ദ്ധേ​യം. ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍ റി​ക്കി പോ​ണ്ടിം​ഗാ​ണ് (12,622) മൂ​ന്നാം ന​മ്പ​റി​ല്‍ 12,000 ക​ട​ന്ന മ​റ്റൊ​രു ബാ​റ്റ​ര്‍.ശ്രീ​ല​ങ്ക​ന്‍ മു​ന്‍​ താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര​യാ​ണ് മൂ​ന്നാം ന​മ്പ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ​തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് (9747).

Tags : Records ViratKohli Batter SachinTendulkar Ponding Sports

Recent News

Corehub Up