മുഖ്യമന്ത്രി സുവേന്ദു അധികാരി.
കൊൽക്കത്ത: നൂറ്റിയിരുപത്തിയഞ്ചുദിവസം തൊഴിൽ ഉറപ്പാക്കുന്ന വിബി-ജി റാം ജി പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിലേക്കു കുടിയേറിയ തൊഴിലാളികൾ മടങ്ങിയെത്തണമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.
വലിയൊരു അവസരമാണു പദ്ധതിയിലൂടെ ലഭിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം കഴിഞ്ഞ് വർഷത്തിൽ 34,500 രൂപ കൂലി ഉറപ്പാക്കാനാകും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത പരിഹരിച്ചുവെന്നും പഞ്ചായത്ത് വകുപ്പുമായി നടന്ന ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Tags : WestBengal MigrantWorkers Return VibiJiRamji scheme Suvendu Adhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash