x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​രൂ​പേ​ഷ് കു​മാ​റി​ന് ഉത്തരവാദിത്വ ടൂറിസം ആഗോള പുരസ്‌കാരം

വെബ്ഡെസ്ക്
Published: November 4, 2026 11:05 PM IST | Updated: November 4, 2026 11:05 PM IST

കെ. ​​​രൂ​​​പേ​​​ഷ് കു​​​മാ​​​ർ

കോ​​​ട്ട​​​യം: ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള പ്ര​​​ഥ​​​മ ആ​​​ഗോ​​​ള വ്യ​​​ക്തി​​​ഗ​​​ത പു​​​ര​​​സ്‌​​​കാ​​​രം മ​​​ല​​​യാ​​​ളി​​​യാ​​​യ കെ. ​​​രൂ​​​പേ​​​ഷ് കു​​​മാ​​​റി​​​ന്.

ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ സെ​​ന്‍റ​​​ര്‍ ഫോ​​​ര്‍ റെ​​​സ്‌​​​പോ​​​ണ്‍സി​​​ബി​​​ള്‍ ടൂ​​​റി​​​സം (ഐ​​​സി​​​ആ​​​ര്‍ടി ഗ്ലോ​​​ബ​​​ല്‍) ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ പ​​​യ​​​നി​​​യ​​​റിം​​​ഗ് കോ​​​ണ്‍ട്രി​​​ബ്യൂ​​​ഷ​​​ന്‍ ടു ​​​റെ​​​സ്‌​​​പോ​​​ണ്‍സി​​​ബി​​​ള്‍ ടൂ​​​റി​​​സം പു​​​ര​​​സ്‌​​​കാ​​​രം ല​​​ണ്ട​​​നി​​​ല്‍ ന​​​ട​​​ന്ന ആ​​​ഗോ​​​ള സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കേ​​​ര​​​ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി സി​​​ഇ​​​ഒ​​​യാ​​​ണ് കോ​​​ട്ട​​​യം വൈ​​​ക്കം കു​​​ല​​​ശേ​​​ഖ​​​ര​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ രൂ​​​പേ​​​ഷ് കു​​​മാ​​​ര്‍.

2008ല്‍ ​​​കു​​​മ​​​ര​​​ക​​​ത്തെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​റാ​​​യി പ്ര​​​വ​​​ര്‍ത്ത​​​നം ആ​​​രം​​​ഭി​​​ച്ച അ​​​ദ്ദേ​​​ഹം, കേ​​​ര​​​ള​​​ത്തി​​​ല്‍ ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് നി​​​ര്‍ണാ​​​യ​​​ക സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍കി.

2012ല്‍ ​​​സം​​​സ്ഥാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍ കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. 2017ല്‍ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടീ​​​റി​​​സ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന മി​​​ഷ​​​ന്‍ കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​റാ​​​യും 2023ല്‍ ​​​മി​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി​​​യാ​​​യി മാ​​​റി​​​യ​​​തോ​​​ടെ സ്ഥാ​​​പ​​​ക സി​​​ഇ​​​ഒ​​​യാ​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

Tags : GlobalAward Tourism K. RupeshKumar Business

Recent News

Corehub Up