x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ബ​ര്‍ കോ​ഡ് ക​ര​ട് റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി

വെബ്ഡെസ്ക്
Published: November 4, 2026 10:25 PM IST | Updated: November 4, 2026 10:25 PM IST

ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ട്ട പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ ലേ​​​​ബ​​​​ർ കോ​​​​ഡ് ക​​​​ര​​​​ട് റി​​​​പ്പോ​​​​ർ​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മി​​​​നി​​​​മം വേ​​​​ത​​​​ന വ​​​​ര്‍​ധ​​​​ന​​​​യ്ക്കും കൂ​​​​ടു​​​​ത​​​​ല്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ബോ​​​​ണ​​​​സ് പ​​​​രി​​​​ധി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​ര്‍​ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന ലേ​​​​ബ​​​​ർ കോ​​​​ഡ് റി​​​​പ്പോ​​​​ർ‌​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​ സ​​​​തീ​​​​ശ​​​​നു തൊ​​​​ഴി​​​​ൽ​​​​മ​​​​ന്ത്രി ബി​​​​ന്ദു​​ കൃ​​​​ഷ്ണ കൈ​​​​മാ​​​​റി.

ലേ​​​​ബ​​​​ര്‍ കോ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും മ​​​​റ്റു ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യും ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കി​​​​യ ക​​​​ര​​​​ട് റി​​​​പ്പോ​​​​ര്‍​ട്ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മം, തൊ​​​​ഴി​​​​ല്‍ സു​​​​ര​​​​ക്ഷ, വേ​​​​ത​​​​നം, ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി​​​​ധ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മി​​​​നി​​​​മം വേ​​​​ത​​​​നം നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഫാ​​​​മി​​​​ലി യൂ​​​​ണി​​​​റ്റ് മൂ​​​​ന്ന് എ​​​​ന്ന​​​​തു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​ക്കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി അ​​​​ഞ്ചാ​​​​യി ഉ​​​​യ​​​​ര്‍​ത്താ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​ലൂ​​​​ടെ മി​​​​നി​​​​മം വേ​​​​ത​​​​നം ക​​​​ണ​​​​ക്കാ​​​​ക്കു​​​​മ്പോ​​​​ള്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ത​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​കും. അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള തൊ​​​​ഴി​​​​ല്‍ പ്ര​​​​ക്രി​​​​യ​​​​ക​​​​ളി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് സൗ​​​​ജ​​​​ന്യ മെ​​​​ഡി​​​​ക്ക​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സ്ത്രീ ​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തും.

സ്ത്രീ​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്. ബോ​​​​ണ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​രേ​​​​ണ്ട തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കും. കൂ​​​​ടു​​​​ത​​​​ല്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ബോ​​​​ണ​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.

Tags : DraftReport LabourCode HandedOver VDSatheesan BinduKrishna KeralaCM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up