കൊച്ചി: കേരളം കണ്ട പ്രഗത്ഭനായ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു ടി.എം. ജേക്കബെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡറും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 15-ാം ചരമവാർഷിക അനുസ്മരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ഗുരുതുല്യനാണ് ടി.എം. ജേക്കബ്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കുന്ന സ്മാരകം വരുംതലമുറയ്ക്ക് മുതൽക്കൂട്ടാകും. കേരളം കണ്ട ഏറ്റവും നല്ല നിയമസഭാ സാമാജികനാണു ജേക്കബെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരള കോൺഗ്രസ്-ജേക്കബ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി ലീഡർ മന്ത്രി അനൂപ് ജേക്കബ് ആമുഖപ്രഭാഷണം നടത്തി. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, ടി. ജെ. വിനോദ് എംഎൽഎ, യുഡിഎഫ്. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, എൽദോസ് കുന്നപ്പള്ളി, പാർട്ടി നേതാക്കളായ എം.സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി. ജോസഫ്, കെ. ആർ. ഗിരിജൻ തുടങ്ങിയവർ പ്രസംഗിച്ചു.