പിടിയിലായ പ്രതികൾ
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് കടലിലിറങ്ങിയത് തടയാൻ ശ്രമിച്ച ലൈഫ് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കര്‍ണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാന് (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം ലൈഫ് ഗാര്‍ഡുകളായ റോഷിത്തിനും ആദിലിനും നേരെയാണ് അതിക്രമമുണ്ടായത്. ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ആദിലിന് മര്‍ദനത്തില്‍ കൈവിരലിന് പൊട്ടലുണ്ട്. കര്‍ണാടക സംഘം അപകടമുള്ള സ്ഥലത്ത് കടലില്‍ നീന്തുന്നത് രണ്ടു തവണ ലൈഫ് ഗാര്‍ഡുമാര്‍ തടഞ്ഞിരുന്നു. മൂന്നാം തവണ ആവര്‍ത്തിച്ചപ്പോള്‍ സമീപത്തുള്ള ഹോംഗാര്‍ഡിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ഇവര്‍ ആക്രമിക്കുകയായിരുന്നു.
Tags : Calicut Crime Police Investigation CaseFile FIR