പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വീസ അപേക്ഷാഫോമുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഫോമുകളിലെ അനാവശ്യ കോളങ്ങൾ ഒഴിവാക്കി അടുത്ത വർഷം മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണു നീക്കമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി 22 വീസ വിഭാഗങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതോടെ അപേക്ഷാഫോമുകൾ കൂടുതൽ ലളിതവും ഉപയോക്തൃ സൗഹൃദവുമായി മാറും.
ഫോമുകളിലെ ഫീൽഡുകളുടെ എണ്ണം ഏകദേശം 70 ശതമാനത്തോളം കുറയ്ക്കുകയും ആവർത്തിച്ചുവരുന്ന കോളങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യും. കൂടാതെ, വിദേശികൾക്കു മനസിലാക്കാൻ പ്രയാസമുള്ള ജില്ല പോലുള്ള പ്രാദേശിക വിലാസ വിവരങ്ങൾക്കു പകരം ഇന്ത്യയിലെ ഹോട്ടലിന്റെയോ ഗസ്റ്റ് ഹൗസിന്റെയോ വിലാസം നൽകാനുള്ള സൗകര്യവുമുണ്ടാകും.
നിലവിൽ 147 രാജ്യങ്ങളിലേക്ക് ഒന്പത് ഉപവിഭാഗങ്ങളിലായി ഇന്ത്യ ഇ വീസ അനുവദിക്കുന്നുണ്ട്.
Tags : Simplify India Globalstandards HomeMinistry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Visa