അനൽ
പയ്യോളി: കോഴിക്കോട് പയ്യോളിയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. എള്ളുവളപ്പിൽ അനൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പയ്യോളി കടപ്പുറത്തായിരുന്നു സംഭവം.
അനൽ സുഹൃത്തുക്കൾക്കൊപ്പമാണ് പയ്യോളി ബീച്ചിലെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ യുവാവ് അതിശക്തമായ അടിയൊഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അനലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ നീന്തിയെത്തി അനലിനെ കരയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അനൽ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : Payyoli Calicut NewsUpdate Headlines Death