ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ തള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങളാണെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.
കേസുകളെ നിയമപരമായി നേരിടുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. വിഷയത്തിൽ പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തിയുള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി.
അടൂർ പൊലിസ് സ്റ്റേഷൻ ആക്രമണം ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
Tags : SreenadeviKunjamma ChiefMinister VDSatheesan Congress NewsUpdate Headlines