അൻഷാദ്
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പിടിയിലായത്.
ഒക്ടോബർ 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വച്ച് ഇയാൾ പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർഥിനിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി.
ഭയന്നുപോയ കുട്ടിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. പൊലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാൽപതോളം സിസിടിവി ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.