Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Globalstandards

വീസ ഫോ​മു​ക​ൾ ല​ളി​ത​മാ​ക്കാ​ൻ ഇ​ന്ത്യ; ല​ക്ഷ്യം ആ​ഗോ​ള നി​ല​വാ​രം

ന്യൂ​​ഡ​​ൽ​​ഹി: വീ​സ അ​​പേ​​ക്ഷാ​​ഫോ​​മു​​ക​​ൾ ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ല​​ളി​​ത​​മാ​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു.

ഫോ​​മു​​ക​​ളി​​ലെ അ​​നാ​​വ​​ശ്യ കോ​​ള​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ മാ​​റ്റ​​ങ്ങ​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ കൊ​​ണ്ടു​​വ​​രാ​​നാ​​ണു നീ​​ക്ക​​മെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രാ​​ല​​യ വൃ​​ത്ത​​ങ്ങ​​ളെ ഉ​​ദ്ധ​​രി​​ച്ച് ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ആ​​ഗോ​​ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി 22 വീ​​സ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​ന്ന​​തോ​​ടെ അ​​പേ​​ക്ഷാ​​ഫോ​​മു​​ക​​ൾ കൂ​​ടു​​ത​​ൽ ല​​ളി​​ത​​വും ഉ​​പ​​യോ​​ക്തൃ​ സൗ​​ഹൃ​​ദ​​വു​​മാ​​യി മാ​​റും.

ഫോ​​മു​​ക​​ളി​​ലെ ഫീ​​ൽ​​ഡു​​ക​​ളു​​ടെ എ​​ണ്ണം ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​ന​​ത്തോ​​ളം കു​​റ​​യ്ക്കു​​ക​​യും ആ​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന കോ​​ള​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്യും. കൂ​​ടാ​​തെ, വി​​ദേ​​ശി​​ക​​ൾ​​ക്കു മ​​ന​​സി​​ലാ​​ക്കാ​​ൻ പ്ര​​യാ​​സ​​മു​​ള്ള ജി​​ല്ല പോ​​ലു​​ള്ള പ്രാ​​ദേ​​ശി​​ക വി​​ലാ​​സ വി​​വ​​ര​​ങ്ങ​​ൾ​​ക്കു പ​​ക​​രം ഇ​​ന്ത്യ​​യി​​ലെ ഹോ​​ട്ട​​ലി​​ന്‍റെ​​യോ ഗ​​സ്റ്റ് ഹൗ​​സി​​ന്‍റെ​​യോ വി​​ലാ​​സം ന​​ൽ​​കാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കും.

നി​​ല​​വി​​ൽ 147 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ഒ​ന്പ​ത് ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഇ​​ന്ത്യ ഇ ​വീ​​സ അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ട്.

 

Latest News

Corehub Up