ബോംബെ ഡൈയിംഗ്
കൊച്ചി: തങ്ങളുടെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് വിപണിയില്‍ വിറ്റഴിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ക്കെതിരേ ഉപഭോക്താക്കള്‍ക്കു ജാഗ്രതാനിര്‍ദേശം നല്കി ഗാര്‍ഹിക ടെക്സ്റ്റൈല്‍ ബ്രാന്‍ഡായ ബോംബെ ഡൈയിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് (ബോംബെ ഡൈയിംഗ്).
ബോംബെ ഡൈയിംഗിന്റെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് തെരുവുകളിലും താത്കാലിക സ്റ്റാളുകളിലും റസിഡന്‍ഷ്യല്‍ സൊസൈറ്റികളിലും ചില അനധികൃത വില്പനക്കാര് ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കമ്പനി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
നിലവില്‍ കോറല്‍ വൈന്‍ എന്നപേരില്‍ കമ്പനി യാതൊരു ഉത്പന്നങ്ങളും നിര്‍മിക്കുകയോ വില്ക്കുകയോ ചെയ്യുന്നില്ലെന്നും വ്യാജ വില്പനക്കാര്ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
Tags : CounterfeitProducts Market BombayDyeing CautionaryNotice Business