x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റ് തി​രി​ച്ച​റി​യ​ണം; മാ​പ്പ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​രീ​ക്ഷ എ​ഴു​താ​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ

വെബ് ഡെസ്ക്
Published: November 3, 2026 08:31 PM IST | Updated: November 3, 2026 08:31 PM IST

മ​ന്ത്രി റോ​ജി എം. ​ജോ​ൺ.

കോ​ഴി​ക്കോ​ട്: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മ​ന്ത്രി റോ​ജി എം. ​ജോ​ൺ. സ​സ്‌​പെ​ൻ​ഷ​നി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റ് ഉ​ൾ​ക്കൊ​ണ്ട് മാ​പ്പെ​ഴു​തി ന​ൽ​കി​യാ​ൽ അ​വ​രെ തി​രി​ച്ചെ​ടു​ക്കാ​നും പ​രീ​ക്ഷ എ​ഴു​തി​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന ആ​ള​ല്ല താ​ൻ.

അ​വ​ർ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും നി​ല​പാ​ട്. തെ​റ്റ് അം​ഗീ​ക​രി​ച്ച് മാ​പ്പ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ൻ​ഡി​ക്ക​റ്റ് ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള സ​മ​ര​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ല​ടി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ട്. കാ​ല​ടി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​രാ​നു​ണ്ട്.

സി​ൻ​ഡി​ക്ക​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ച് ആ​ദ്യ യോ​ഗം ന​ട​ന്ന ദി​വ​സം ത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​വ​രാ​ണ് ഇ​വ​രെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​ലൂ​ടെ​യും ഭീ​ഷ​ണി​യി​ലൂ​ടെ​യും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ചു​മാ​ണോ സ​മ​രം ന​ട​ത്തേ​ണ്ട​തെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ ചി​ല ക്യാ​മ്പ​സു​ക​ൾ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ൾ പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Tags : Kalady University RojiMJohn KaladyUniversity HigherEducation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up