x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രാ​ജ​ക​വാ​ദി​ക​ൾ​ക്കൊ​പ്പ​മു​ള്ള മ​റ്റൊ​രു അ​വ​ധിക്കാലം; രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്നു​വെ​ന്ന് ബി​ജെ​പി

വെബ് ഡെസ്‌ക്
Published: November 3, 2026 04:35 PM IST | Updated: November 3, 2026 04:35 PM IST

രാ​ഹു​ൽ ഗാ​ന്ധി

ഡ​ൽ​ഹി: രാ​ഹു​ൽ‌ ഗാ​ന്ധി വീ​ണ്ടും വി​ദേ​ശ​യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. ന​വം​ബ​ർ 16നും 19 ​നും ഇ​ട​യി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.

ഇ​ത് അ​രാ​ജ​ക​വാ​ദി​ക​ൾ​ക്കൊ​പ്പ​മു​ള്ള മ​റ്റൊ​രു അ​വ​ധി ആ​ഘോ​ഷ​മാ​ണെ​ന്നും ബി​ജെ​പി നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ മാ​സം താ​യ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കെ​തി​രെ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബി​ജെ​പി​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

പി​ന്നാ​ലെ ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി രാ​ഹു​ൽ ഗാ​ന്ധി​ക്ക് രാ​ജ്യ​ത്ത് നി​ൽ​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്നും വോ​ട്ട് ചോ​രി​യ​ല്ല മ​റി​ച്ച് സ്വ​ന്തം ദൗ​ർ​ബ​ല്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ധാ​ന​മെ​ന്നും പ​റ​ഞ്ഞു.

Tags : RahulGandhi BJP America NewDelhi NarendraModi

Recent News

Corehub Up