എ. രാജ
ചെന്നൈ: തമിഴക വെട്രി കഴകം ഫാസിസ്റ്റ് ശക്തികളോടാണ് കൂറ് പുലര്‍ത്തുന്നതെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ. രാജ. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പാർട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെയും അദ്ദേഹം പരിഹസിച്ചു.
വോട്ട് ചോരി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യം നടത്തിയ റാലിയില്‍ നിന്ന് ടിവികെ വിട്ടുനിന്ന നിലപാടിനെയും എ.രാജ വിമർശിച്ചു. വിഷയത്തില്‍ ടിവികെ പുലര്‍ത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പേരുകള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ കാലവും മതേതരത്വത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ആത്മാഭിമാനം പണയം വച്ചിരിക്കുകയാണോ എന്നും എ. രാജ പരിഹസിച്ചു.
Tags : TVK DMK Tamilnadu JosephVijay Congress NewsUpdate Headlines