x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത കു​ര​ങ്ങ​നെ ക​ണ്ടെ​ത്തി; 54 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത

വെബ് ഡെസ്ക്
Published: November 3, 2026 05:50 PM IST | Updated: November 3, 2026 05:50 PM IST

പ്രതീകാത്മക ചിത്രം

ഗോ​ഹ​ട്ടി: ആ​സാം ത​ല​സ്ഥാ​ന​മാ​യ ഗോ​ഹ​ട്ടി​യി​ലെ ആ​സാം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത കു​ര​ങ്ങ​നെ ക​ണ്ടെ​ത്തി. ഹോ​സ്റ്റ​ൽ ന​മ്പ​ർ ഏ​ഴി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വെ​ള്ളം കു​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​വ​ർ​ഹെ​ഡ് ജ​ല​സം​ഭ​ര​ണി​യി​ൽ ച​ത്ത കു​ര​ങ്ങ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​യ​റു​വേ​ദ​ന, ഛർ​ദ്ദി, പ​നി എ​ന്നി​വ​യു​മാ​യി 54 വി​ദ്യാ​ർ​ഥി​ക​ളെ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ സ്വ​യം ടാ​ങ്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ഞാ​യ​റാ​ഴ്ച ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. കു​ടി​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും പ​ല്ല് തേ​ക്കു​ന്ന​തി​നും പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നും ത​ങ്ങ​ൾ ഈ ​വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ദു​ർ​ഗാ പൂ​ജ അ​വ​ധി​ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ഹോ​സ്റ്റ​ലി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​പ്ര​ശ്നം ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്ന് വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി മൃ​ത്യു​ഞ്ജ​യ​ൻ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ കെ​യ​ർ​ടേ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ, ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ണ്ടാ​യ ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് കാ​ര​ണം ഭ​ക്ഷ​ണ​മാ​കാം എ​ന്നാ​ണ് ക​രു​തി​യ​ത്.

കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ, ഒ​രു സം​ഘം വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ട്ട് ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ടാ​ങ്കു​ക​ളി​ലൊ​ന്നി​ൽ അ​ഴു​കി​യ നി​ല​യി​ൽ ഒ​രു കു​ര​ങ്ങ​നെ അ​വ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വെ​ള്ള​ത്തെ​ക്കു​റി​ച്ച് ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഹോ​സ്റ്റ​ൽ അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ശ്നം തു​ട​ർ​ന്ന​താ​യി മൃ​ത്യു​ഞ്ജ​യ​ൻ ആ​രോ​പി​ച്ചു.

ചി​ല വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ത​ന്റെ ര​ണ്ടോ മൂ​ന്നോ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വി​ദ്യാ​ർ​ത്ഥി​ക്ക് ഡ്രി​പ്പ് (സ​ലൈ​ൻ) ന​ൽ​കി​വ​രി​ക​യാ​ണെ​ന്നും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഈ ​സം​ഭ​വം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ബാ​ധി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ക്യാ​റ്റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്നു.

Tags : water tank dead monkey found Assam Engineering College students Hospitalised

Recent News

Corehub Up