x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ യാ​ത്ര വി​വാ​ദം; പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​ക്ക് സ്റ്റേ

വെബ് ഡെസ്‌ക്
Published: November 3, 2026 05:59 PM IST | Updated: November 3, 2026 05:59 PM IST

ഷി​വി കൃ​ഷ്ണൻ

​വ​യ​നാ​ട്: വി​നോ​ദ യാ​ത്ര വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ വ​യ​നാ​ട് മീ​ന​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​നെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​ക്ക് സ്റ്റേ. ​കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രി​ബ്യൂ​ണ​ലാ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ന് സ്റ്റേ ​ന​ൽ​കി​യ​ത്.
‌
ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ല യാ​ത്ര ചെ​യ്ത​തെ​ന്നും മു​ൻ​കൂ​ട്ടി അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​നോ​ദ​യാ​ത്ര​യ്ക്ക് ര​ണ്ട​ര മാ​സം മു​മ്പ് ത​ന്നെ ആ​ർ​ഡി​ഡി​യോ​ട് അ​നു​മ​തി തേ​ടി​യി​രു​ന്നു.

സ്കൂ​ളി​ൽ നി​ന്നു​ള്ള പ​ഠ​ന​യാ​ത്ര​യ്ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ നി​ന്ന് അ​നു​മ​തി തേ​ടി​യി​ല്ല, രാ​ത്രി യാ​ത്ര ന​ട​ത്തി, മൂ​ന്ന് ദി​വ​സം വ​രെ മാ​ത്ര​മേ പ​ഠ​ന​യാ​ത്ര ന​ട​ത്താ​വു എ​ന്നി​രി​ക്കെ അ​ഞ്ച് ദി​വ​സ​ത്തെ യാ​ത്ര ന​ട​ത്തി എ​ന്നീ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​നെ മീ​ന​ങ്ങാ​ടി സ്കൂ​ളി​ൽ നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്.

എ​ന്നാ​ൽ വി​നോ​ദ യാ​ത്ര​യ്ക്ക് ര​ണ്ട​ര മാ​സം മു​ൻ​പ് ത​ന്നെ ആ​ര്‍​ഡി​ഡി​യു​ടെ അ​നു​മ​തി​യ്ക്കാ​യി സ്കൂ​ളി​ൽ നി​ന്ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14ന് ​ആ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ര്‍​ഡി​ഡി ഓ​ഫി​സി​ൽ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചി​ല്ല. സാ​ധാ​ര​ണ മ​റു​പ​ടി ല​ഭി​ക്കാ​റി​ല്ലെ​ന്നും ടൂ​ർ ക​ഴി​ഞ്ഞ് വ​ന്ന ശേ​ഷ​മൊ​ക്കെ​യാ​ണ് മ​റു​പ​ടി ല​ഭി​ക്കാ​റു​ള്ള​തെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Tags : Wayanad NewsUpdate Headlines Excursion Controversy

Recent News

Corehub Up