പ്രതീകാത്മക ചിത്രം
പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശിയായ 35 വയസുകാരൻ സജിത്തിനാണ് കടിയേറ്റത്.
ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിൽ വെച്ചാണ് സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു യുവാവ്. ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഏറ്റു. യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Tags : Stray dog attack Ottapalam town Young Man Injured