District News
ഇരിങ്ങാലക്കുട: ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ പോലീസിനേക്കാളും എക്സൈസിനേക്കാളും കൂടുതല്‍ ശക്തിയോടെ കഴിയുക വിദ്യാര്‍ഥികള്‍ക്കാണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ തൂഫാന് പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ കണ്ണികളായി തുടരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന മെറിറ്റ് ഡേ ആദരണ സമ്മേളനം രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ 42 സ്കൂളുകളെയും നിയോജകമണ്ഡലത്തിന് പുറത്ത് പഠിച്ച് ഫുള്‍ എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും ഫുള്‍ എപ്ലസ് നേടിയ 70 സ്കൂളുകളില്‍ നിന്നായി 883 വിദ്യാര്‍ഥികളുമാണ് ആദരിക്കപ്പെട്ടത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലന്, ടി.വി. ചാര്‍ളി, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ റോസിലി ഫ്രാന്‍സീസ്, കോഡിനേറ്റര്‍മാരായ സി.എസ്. അബ്ദുല്‍ഹഖ്, എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി അഞ്ചാം തവണയാണ് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്.
കോടശേരി പഞ്ചായത്ത്
ചാലക്കുടി:കോടശേരി പഞ്ചായത്ത് "മികവ് 2026' സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനന്ദ നാരായണൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.
ജില്ല പഞ്ചായത്ത് അംഗം ഡാർളി പോൾസൺ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ്് സി.പി. എസ്തപ്പാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ മേനോൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഓമന രവി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. സരസ്വതി, സൗമ്യ ബാബു, സിജി ജോയി അറയ്ക്കൽ, സെക്രട്ടറി പി.വി.ഷിൽജി തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: സാധ്യതകൾ ധാരാളമുള്ള ലോകത്ത് മൂല്യബോധമുള്ള വിദ്യാർഥികൾക്കു മാത്രമേ ദിശാബോധത്തോടെ ജീവിക്കാനാകൂവെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പി.കെ. തോമസ് അധ്യക്ഷത വഹിച്ചു. സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി റ്റി. വർഗീസ്, കൺവീനർമാരായ സോഫിയ പി. ഏബ്രഹാം, സ്റ്റെഫി ഫിലിപ്പ്, രേഷ്മ ഹെലൻ തോമസ്, ആനി ജോർജ്, ഷേർളി തോമസ്, ബിനു ചെറിയാൻ,ഗ്രീഷ്മ ഫിലിപ്പ്, ലിയ മറിയം നൈനാൻ എന്നിവർ പ്രസംഗിച്ചു.
International
അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
ദൗത്യത്തിനിടെ ഏതാനും സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒറിയർ ലോക്കൽ ഗവൺമെന്റ് പരിധിയിൽനിന്ന് ‘അൻസാരു’ എന്ന തീവ്രവാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഇവർ 56 ദിവസത്തോളമാണ് കൊടുംകാട്ടിൽ ഭീകരരുടെ തടവിൽ കഴിഞ്ഞത്. മോചിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണ്.
വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരായി തിരിച്ചെത്തിയതിൽ ഓയോ രൂപത ബിഷപ് ഇമ്മാനുവൽ ബഡേജോയും കുട്ടികളുടെ മാതാപിതാക്കളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ജീവൻ ബലിനൽകിയ സൈനികരുടെ കുടുംബങ്ങളെ ബിഷപ് അനുശോചനം അറിയിക്കുകയും ചെയ്തു.
District News
കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാർ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും ക്വിസ് മത്സരവും പ്രകൃതി പഠനയാത്രയും നടത്തി. ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ തദ്ദേശീയവും അപൂർവവുമായ വൃക്ഷത്തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.
വനമഹോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വനമഹോത്സവ ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൊമ്മൻകുത്ത് വനമേഖലയിൽ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു. കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി വിദ്യാർഥികളോട് സംവദിച്ചു.
District News
പാലക്കാട്: വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി. പ്ലസ് വണ്‍ പ്രവേശനോത്സവം 2026 ന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെപിആർപി ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റേയും തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്വമാണ്.
പഠനേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളിൽ നിന്നും കുട്ടികളെ അകറ്റാൻ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങൾ അടങ്ങുന്ന സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി.എം. ഷറഫുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എസ്. പദ്മജ, വാർഡ് മെംബർ കെ. ബിന്ദു, പ്രിൻസിപ്പൽ എം.പി. ശ്യാമള, പ്രസിഡന്റ് എം.പി. സുരേഷ് കുമാർ, പറളി ബിപിസിഎ എം. അജിത്, ഹെഡ്മിസ്ട്രസ് ആർ. ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ജൂണിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജൂണിയർ വിദ്യാർഥികളെയാണ് ക്രൂരമായി മർദിച്ചത്. സസ്പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്പോർട്സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഒന്നാം വർഷ വിദ്യാർഥികളായ പരാതിക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് വി.സിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്.
മുൻപും പലതവണ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ള ഈ വിദ്യാർഥികൾക്കെതിരെയുള്ള റാഗിംഗ് പരാതിയിൽ ആന്റ റാഗിംഗ് കമ്മിറ്റിയും തേഞ്ഞിപ്പാലം പോലീസും നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
District News
എടത്വ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍. തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികളാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി എടത്വ ജംഗ്ഷനില്‍ ബോധവത്കരണ പരിപാടി നടത്തിയത്.മാനേജര്‍ സിസ്റ്റര്‍ വിനയ റോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂബി തേരേസ്, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
Kerala
മാനന്തവാടി: താമരശേരിയിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. രാത്രിയോടുകൂടി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കാണാതായവരിൽ ഒരു വിദ്യാർഥിയെ നേരത്തെ വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു.
ഇയാളിൽനിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. രാത്രി 11 ഓടെയാണ് വനത്തിൽ കുടുങ്ങിയ പെൺകുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്. വടകര കുരിക്കലാട് സ്വദേശികളാണ് കുടുങ്ങിയ വിദ്യാർഥികൾ. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു യുവതിയും യുവാക്കളുമെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാരെ കണ്ട് സംഘത്തിലെ പെൺകുട്ടിയും യുവാവും എസ്റ്റേറ്റിനുള്ളിലേക്ക് കയറിപ്പോയി. പിന്നീട് ഇവർ വനത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേതുടർന്ന് പരിഭ്രാന്തരായി തിരിച്ച് ഇറങ്ങുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിലേക്ക് പോയെന്നാണ് രക്ഷപ്പെടുത്തിയ യുവാക്കൾ പറയുന്നത്. രാത്രി വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരെയും തിരിച്ച് എത്തിച്ച് ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാർഥികൾക്കു നൽകിവരുന്ന സ്വർണമെഡൽ പദ്ധതി 2020 മുതൽ നടപ്പിലാക്കിയിട്ടില്ലെന്നു മന്ത്രി കെ.എ. തുളസി. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ആലോചന നടത്തിവരികയാണ്.
കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കു പതിനായിരം രൂപ സമ്മാനം അനുവദിക്കുന്ന സർഗോത്സവം പദ്ധതി 2019 മുതൽ നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
International
മനില: മധ്യ ഫിലിപ്പീൻസിലെ സ്കൂളിൽ രണ്ട് വിദ്യാർഥികൾ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. 14ഉം 15ഉം വയസുള്ള കുട്ടികളാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു പിസ്റ്റൾ പിടിച്ചെടുത്തു.
തക്ലോബാൻ സിറ്റിയിലെ സർക്കാർ സ്കൂളായ സാൻജോസ് നാഷണൽ ഹൈസ്കൂളിലായിരുന്നു സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം പെൺകുട്ടികളാണ്.
പ്രതികളിലൊരാളെ സ്കൂളിൽനിന്നുതന്നെ പിടികൂടി. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട രണ്ടാമനെ സമീപത്തുള്ള വീട്ടിൽനിന്നാണു പിടികൂടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Kerala
കൊച്ചി: എറണാകുളം ഇലഞ്ഞിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മോനിപ്പിള്ളി ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുത്തോലപുരം ജോസ്ഗിരി മരിയ ഭവന് സമീപത്തു വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇന്ന് വൈകുന്നേരം 3.45 ന് ആണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥികളുമായി കയറ്റം കയറി പോകുകയായിരുന്ന സ്കൂൾ ബസ് പിന്നോട്ട് ഉരുണ്ട് സമീപത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു.
വാഹനത്തിൽ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.
District News
കാഞ്ഞിരപ്പള്ളി: വിദ്യാർഥികളിൽ പുതുവെളിച്ചവും പ്രതീക്ഷയും സന്തോഷവും പകർന്ന് ദീപിക - സീക് കണ്‍സൾട്ടൻസി അക്കാദമിക് എക്സലൻസ് അവാർഡ് ദാനം. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് സീക് കണ്‍സൾട്ടൻസിയും ദീപികയും സംയുക്തമായി "വിജയോത്സവം 2026' എന്ന പേരിലാണ് അക്കാഡമിക് എക്സലൻസ് അവാർഡ് ദാനം സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓരോ വിജയവും പുതുചരിത്രം സൃഷ്ടിക്കാനുള്ള ചുവടുവയ്പായിരിക്കണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തി.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദീപിക ജനറൽ മാനേജർ സർക്കുലേഷൻ ഫാ. ജോർജ് മാന്തുരുത്തിൽ, ആർച്ച്പ്രീസ്റ്റും സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയുമായ ഫാ. ഡോ. കുര്യൻ താമരശേരി, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ ആൻഡ് പിആർഒ മാത്യു കൊല്ലമലക്കരോട്ട്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയർ വിദഗ്ധരും സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റുമായ ജിബിൻ ബിനു ജോസഫ് നയിച്ച കരിയർ ഗൈഡൻസ് സെമിനാറും ശില്പശാലയും ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒന്‍പത് എ പ്ലസ്, എട്ട് എ പ്ലസ് നേടിയവർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ്, 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർ എന്നിവരെയാണ് വിജയോത്സവത്തിൽ ആദരിച്ചത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡും നൽകി ബിഷപ് മാർ ജോസ് പുളിക്കൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിൽനിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: മുന്‍നിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റായ സെയില്‍സ്ഫോഴ്സ് 2030ഓടെ രാജ്യത്തു പത്തു ലക്ഷം പഠിതാക്കളെ എഐ കേന്ദ്രീകൃത നൈപുണ്യങ്ങളാല്‍ സജ്ജരാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.
സെയില്‍സ്ഫോഴ്സ് ഇന്ത്യയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി രാജ്യത്തെ തൊഴില്‍ശേഷിയെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സെയില്‍സ്ഫോഴ്സ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
District News
പാലപ്പിള്ളി: കേരള പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളി തോട്ടം മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
ടി.എന്‍. പ്രതാപന് ഉദ്ഘാടനംചെയ്തു. യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. വിനയന് അധ്യക്ഷതവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഹറ മജീദ്, ജിഷാദ്, അന്തോണി പൊന്നാരി, ഷാദിയ അപ്സല്, സതി രവി, യൂണിയന് നേതാക്കളായ ഇ.എം. ഉമ്മര്‍, ലത്തീഫ് മുച്ചിക്കല്‍, ഷാഫി കല്ലൂപറമ്പില്‍, ഇബ്രാഹിം ചക്കുങ്ങല്‍, മുഫീന ഷിഹാബ്, സി.കെ. ഹസീന തുടങ്ങിയവര്‍ സംസാരിച്ചു.
District News
കൂറ്റനാട്: നാഗലശേരി പഞ്ചായത്തിൽ 12-ാം വാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളേയും ഉദ്യോഗാർഥികളേയും വാർഡ് തലത്തിൽ മികവ്- 2026 എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
മൂളിപ്പറമ്പ് വനസംരക്ഷണസമിതി ഹാളിൽ നടന്ന അനുമോദന സമ്മേളനം നാലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി.യു. ഉദയൻ, സി. മൂസ പെരിങ്ങോട്, കെ. സിന്ധു, കോതച്ചിറ വനസംരക്ഷണ സമിതി പ്രസിഡന്റ് എം.പി. മണികണ്ഠൻ, കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളെ കേവലമൊരു മാനസികാരോഗ്യ പ്രശ്നമായി മാത്രം കാണാനാകില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
വിദ്യാർഥികളിലെ ആത്മഹത്യകളെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണു നിർണായക കണ്ടെത്തൽ.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിൽ വിദ്യാഭ്യാസരംഗത്തെ വ്യവസ്ഥാപിതവും ഘടനാപരവുമായ പാളിച്ചകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഐഐടിയിൽ രണ്ട് വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സമിതിക്കു രൂപം നൽകിയത്.
പരാതിപരിഹാരം രേഖകളിൽ മാത്രം
വിദ്യാഭ്യാസമേഖലയിലെ ആത്മഹത്യകൾ തടയാൻ രാജ്യത്ത് കൃത്യമായൊരു നിയമനിർമാണം ഇല്ലെന്നതാണു സമിതിയുടെ പ്രധാന കണ്ടെത്തൽ. നിലവിലുള്ള ഇടപെടലുകൾ പൊതുവായതും ഒരുസംഭവം നടന്നതിനുശേഷം മാത്രമുള്ളതുമാണെന്നും സമിതിയുടെ കണ്ടെത്തലിലുണ്ട്.
ഭൂരിഭാഗം സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന് ആവശ്യമായ സേവനങ്ങൾ ലഭ്യമല്ല. സമിതി നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും തങ്ങളുടെ സ്ഥാപനങ്ങളിലെ കൗൺസലിംഗ് സംവിധാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
District News
വടക്കഞ്ചേരി: തരൂർ നിയോജകമണ്ഡലത്തിൽ 2025-26 അധ്യയനവർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ് സി എന്നീ പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയർ, പുതിയതായി ഡോക്ടറേറ്റ് തുടങ്ങി മറ്റു ബഹുമതികൾ ലഭിച്ചവർക്ക് പി.പി. സുമോദ് എംഎൽഎ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റിലൂടെ അനുമോദിക്കും.
20ന് രാവിലെ 10 ന് വടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാളിൽ വച്ചാണ് പ്രതിഭാ പുരസ്കാരം എംഎൽഎ മെറിറ്റ് അവാർഡ് - 2026 നൽകി ആദരിക്കുന്നത്. നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളേയും അനുമോദിക്കും. തരൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിൽ പഠിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭിച്ചിട്ടുള്ളതിനാൽ മണ്ഡലത്തിലുള്ള വിദ്യാർഥികൾ ഇനി വിവരം നൽകേണ്ടതില്ല.
മണ്ഡലത്തിന് പുറത്ത് സ്കൂളുകളിൽ പഠിച്ച കുട്ടികൾ വ്യക്തിഗതമായി മാർക്ക് ലിസ്റ്റും പേരു വിവരങ്ങളും വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുള്ള എംഎൽഎ ഓഫീസിൽ നേരിട്ട് എത്തിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ10. 9846712880, 9526262284.
District News
ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം
പാലക്കാട്: വിദ്യാർഥികളുടെ ലോകം വിശാലമായിരിക്കുന്ന ഇക്കാലത്ത് അതിനെ വിവേകപൂർവം ഉപയോഗപ്പെടുത്തുന്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് രമേഷ് പിഷാരടി എംഎൽഎ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ലോകത്തെവിടെയും പോയി വിദ്യാഭ്യാസം നേടാൻ കഴിയുന്ന കാലമാണിത്. വർഷംതോറും 12,500 കോടിയോളം രൂപയാണ് നമ്മുടെ സംസ്ഥാനത്തുനിന്നും വിദ്യാഭ്യാസത്തിനായി പുറത്തേക്കൊഴുകുന്നത്. മൈഗ്രേഷൻ തെറ്റായ കാര്യമല്ല. എങ്കിലും ഇന്നിന്റെ കോഴ്സുകൾ കണ്ടെത്തി പഠിക്കേണ്ടതും ആവശ്യമാണ്. ആദരിക്കപ്പെട്ട വിദ്യാർഥികളെല്ലാം മികച്ച നേട്ടത്തിന് അർഹരായവരാണെന്നും പിഷാരടി പറഞ്ഞു.
എഴുത്തും വായനയും അറിയുന്നവർ ചുരുക്കമായിരുന്ന കാലത്ത് ജനങ്ങൾക്ക് അറിവ് നൽകാനായി ആരംഭിച്ച ദീപിക സമൂഹത്തിന്റെ നന്മക്കായി നൽകിയ സംഭാവനകൾ വലുതാണെന്നും പിഷാരടി പറഞ്ഞു.
വിദ്യാർഥികൾ എംഎൽഎയോട് വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും സ്വതസിദ്ധമായ ശൈലിയിൽ തമാശകളിലൂടെ പിഷാരടി മറുപടി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ പാലക്കാടിനു വേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പിഷാരടി വിശദീകരിച്ചു.
മേഴ്സി കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമൽ അധ്യക്ഷത വഹിച്ചു. യംഗ് മാസ്റ്റർ അവാർഡ് വിതരണവും രമേഷ് പിഷാരടി നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ദീപിക തൃശൂർ മാർക്കറ്റിംഗ് കോ- ഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത്, സിസ്റ്റർ ഡോ.നിർമൽ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
അസിസ്റ്റന്റ് പ്രഫസർ ഡോ.എൻ. ദീപ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഫാ. അജിത് തച്ചോത്ത് സ്വാഗതവും ദീപിക സർക്കുലേഷൻ പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു. പരിപാടികൾക്കു ദീപിക തൃശൂർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി നേതൃത്വം നൽകി.
Kerala
ചങ്ങനാശേരി: റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ കുടയ്ക്ക് മുകളിലേക്ക് മരത്തില്‍നിന്ന് മൂര്‍ഖന്‍ പാമ്പ് വീണു.
ഭയന്ന വിദ്യാര്‍ഥികള്‍ പ്രാണരക്ഷാര്‍ഥം ഓടിയതിനാല്‍ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സ്ഥലത്തെത്തിയ സ്നേക് കാച്ചര്‍ വാഴപ്പള്ളി ഷിനോ കുറ്റിശേരി പാമ്പിനെ പിടികൂടി.
Business
കൊച്ചി: അധ്യയനവർഷാരംഭത്തിൽ സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ട 13,000 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണംചെയ്യുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള സ്കൂൾബാഗിനൊപ്പം നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുട എന്നിവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുക.
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്ന സാമൂഹികസന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണു പരിപടി. സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് ജോയ് ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും.
Kerala
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.
മെഡിക്കല്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്‍ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്‍ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കു കാരണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അച്ചടക്കകാര്യത്തില്‍ കണിശത കാട്ടുന്ന തന്നോട് കുട്ടികള്‍ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കളര്‍ ഡ്രസ് എന്നത് ആകര്‍ഷകമായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ആര്‍ത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: മധ്യവേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകൾ തുറന്നു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിക്കും.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
Kerala
തിരുവനന്തപുരം: വിദ്യാർഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നിന് സ്കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പോലീസ് സൈബർ വിഭാഗത്തിന്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്ട് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽനിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജവാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലോവിന്റെ പരിധിയിൽ വരും.
പദ്ധതിയുടെ ഭാഗമായി പോലീസ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു.
150ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.
Kerala
കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.
ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.
പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിനന്ദിച്ചു.
കൂടാതെ ഇക്കുറി ഉപരിപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത കുട്ടികൾ വിഷമിക്കരുതെന്നും ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നു കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേർത്തു പിടിക്കുന്നതായും സതീശൻ പറഞ്ഞു.
Kerala
ആലപ്പുഴ: സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ മത്സരം കടുത്തു. വമ്പൻ ഓഫറുകൾ നൽകിയാണ് ഈ സ്കൂൾ സീസണിൽ കുട്ടികളെയും മാതാപിതാക്കളെയും വിപണി സ്വാഗതം ചെയ്യുന്നത്. ജില്ലയിൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ, പേന, പെൻസിൽ, കളർ പേപ്പറുകൾ, ചാർട്ട് പേപ്പറുകൾ, ഫയലുകൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നൽകാൻ മത്സരിക്കുകയാണ് കടകൾ.
കുട, ബാഗ്, ചെരുപ്പ്, ഷൂസ് എന്നിവയുടെ ആകർഷകമായ ശേഖരമൊരുക്കി കുട്ടികളെ വരവേൽക്കുന്നതോടൊപ്പം, വലിയ വിലക്കുറവും ഓഫറുകളും നൽകി കച്ചവടം പിടിക്കാൻ കടകൾ ശ്രമിക്കുന്നത്, വിപണിയിൽ കടുത്ത മത്സരവും സ്യഷ്ടിക്കുന്നുണ്ട്.
ജെൻസി, ജെൻ ആൽഫ കിഡ്സുകളുടെ ഹൃദയം കവർന്ന ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിലെ താരങ്ങൾ. ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്റഡ് വാട്ടർ ബോട്ടിൽ വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ മിക്കി മൗസ്, ഡോറ, സ്പൈഡർമാൻ, അവഞ്ചേഴ്സ്, യൂണികോൺ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടെ ആലേഖനം ചെയ്ത ബാഗുകളാണ് വിപണി കീഴടക്കുന്നത്.
ബ്രാൻഡഡ് കമ്പനികളുടെ വലുതും ചെറുതുമായ ബാഗുകൾക്ക് 399 രുപ മുതൽ 1000 രൂപയ്ക്കു മുകളിൽ വരെയാണ് വില. ചെറിയ ടിഫിൻ ബാഗുകൾക്കും ആവശ്യക്കാരേറെയാണ്. ഭാരം കുറഞ്ഞ ബാഗുകളും സ്റ്റീലിൽ നിർമിച്ച വാട്ടർ ബോട്ടിലുകളും ലഞ്ച് ബോക്സുകളുമാണ് കൂടുതലും ചെലവാകുന്നത്. ബാഗിനൊപ്പം എല്ലാ വിധ പഠനോപകരണങ്ങളും ഉൾപ്പെടുത്തിയുള്ള സ്കൂൾ കിറ്റുകളും പല കടകളിലും ലഭ്യമാണ്.
ലിപ്സ്റ്റിക്, കണ്ണട, മോതിരം, ഡോണട്ട്, ഹെയർ ബാൻഡ് തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ഇറേസറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പല കച്ചവടക്കാരും ലക്ഷങ്ങളുടെ സ്റ്റോക്കാണ് ഇറക്കിയിട്ടുള്ളത്. മേയ് അവസാന വാരത്തോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
കുട വിപണിയിൽ പ്രമുഖകമ്പനികളുടെ കുടകൾ തന്നെയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. കുട്ടികൾക്കുള്ള കളർ കുടകൾക്ക് 99 രൂപ മുതലാണ് വില. 1000 രൂപവരെ വിലയുള്ള കുടകളുമുണ്ട്. മൂന്നായി മടക്കുന്നതും രണ്ടായി മടക്കുന്നതുമായ വില കൂടിയ കുടകളും കാലൻ കുടകളും വിപണി കീഴടക്കിയിട്ടുണ്ട്. മഴയത്ത് ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം പോകുന്ന കുട്ടികൾക്കായി പുതിയ മഴക്കോട്ടുകളും ജാക്കറ്റുകളും കടകളിലെത്തിയിട്ടുണ്ട്.
അതേസമയം, സ്കൂൾ ബാഗ്, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവയുടെ ഓൺലൈൻ വിപണിയും സജീവമാണ്. 2000 രൂപയുടെ ബാഗുകൾക്ക് 25മുതൽ 50 ശതമാനം വരെ വിലക്കുറവാണ് പ്രമുഖ ഓൺലൈൻ സൈറ്റുകൾ ഓഫർ ചെയ്യുന്നത്. കടകളിൽ നിന്ന് വാങ്ങുന്നതിലും വിലക്കുറവുള്ളതിനാൽ ഓൺലൈൻ സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരും ധാരാളമാണ്.
Kerala
കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിലുണ്ടായ സംഭവത്തിൽ തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
കോതമംഗലം ബസേലിയോസ് ദന്തൽ കോളജ് വിദ്യാർഥികളാണിവർ. സംഘത്തിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. അവധി ദിവസമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. ഇടമലയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്ക് എത്തുന്നത്.
അതുകൊണ്ട് തന്നെ വേനൽക്കാലത്തും നിറയെ വെള്ളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിയവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം കെഎംപി നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു.
ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
ഒഴക്കിൽപ്പെട്ട മൂന്നാമനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
NRI
ടാമ്പ: സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് പിഎച്ച്ഡി വിദ്യാർഥികളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ (27), നഹീദ എസ്. ബ്രിസ്റ്റി (27)എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്സിറ്റി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 813 974 2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്റെ മൃതദേഹം പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്.
വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷിന്റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ വൈകുന്നേരെ കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്.
അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നു വരെ തിരച്ചില്‍ നടന്നിരുന്നു.
ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്റെ തൊട്ടടുത്ത കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അശ്വിന് മൂവാറ്റുപുഴ എസ്എന്‍ഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരിമാറ്റി പ്രതിഷേധിച്ച വിദ്യാർത്ഥികൾ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അധ്യാപകർ അധിക്ഷേപിച്ചതായി നിതിൻ രാജ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചതായും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
Kerala
കാസർഗോഡ്: ചിന്മയ വിദ്യാലയത്തിലെ 38 പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം സിബിഎസ്ഇ തടഞ്ഞു വച്ചു.
സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷാ വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്കൂളിന് വന്ന പിഴവാണ് പ്രശ്നത്തിന് കാരണം.
കോടതി ഇടപെടലിൽ കോഡ് തിരുത്തിയാണ് കുട്ടികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. എന്നാൽ ബോർഡ് ഫലം തടഞ്ഞു വയ്ക്കുകയായിരുന്നു.
National
മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് കഴിച്ച രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. ഏപ്രിൽ 11 ന് രാത്രി ഗോരേഗാവിലെ നെസ്കോ സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.
2,000 രൂപ പ്രവേശന ഫീസ് നൽകി ഏകദേശം 4,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ചിലർ എംഡിഎംഎ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
പുലർച്ചെ 12ഓടെ മൂന്ന് കുട്ടികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ 24കാരിയായ യുവതിയും 28കാരനായ യുവാവും മരിച്ചു.
മരിച്ചവരിൽ ഒരാൾ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ടാക്സിയിൽ വച്ച് ഒരു ഗുളിക കഴിച്ചുവെന്നും പിന്നീട് രണ്ടാമത് ഒരു ഗുളിക കൂടി കഴിച്ചുവെന്നും പോലീസ് പറഞ്ഞു. മരണകാരണം അമിത അളവിൽ മയക്കുമരുന്ന് കഴിച്ചതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്തയാളും ഒരു വിദ്യാർഥിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും ഏഴ് ഗുളികകൾ കണ്ടെത്തി.
ഇവന്റ് ഓർഗനൈസർ വിഹാൻ, നെസ്കോ ഇവന്റ് ഓർഗനൈസേഷൻ മാനേജ്മെന്റ് അംഗം സണ്ണി വിനോദ് ജെയിൻ, ഇന്റേണൽ സെക്യൂരിറ്റി ടീം അംഗം ബാലകൃഷ്ണൻ ബലറാം, മറ്റ് രണ്ട് വിദ്യാർഥികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ.
ഡോ. റാം ബോഡി ഷെയ്മിംഗ് നടത്തുന്നത് പതിവെന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി.
ഇയാൾക്കെതിരേ രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. കോളജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് റാം നടത്തിയിട്ടുണ്ടെന്നും വിദ്യാർഥികള്‍ ആരോപിച്ചു. പലതവണ കോളജിൽ പരാതി എഴുതി നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിച്ചില്ല.
ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി, ആർ യു എ കാൻസർ പേഷ്യന്റ് എന്നുവരെ വിളിക്കാറുണ്ട്. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിനു പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്നു വിദ്യാർഥിനി പറഞ്ഞു. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്കു നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിക്കും മറ്റു മാർഗമില്ല. ആ കുട്ടിയും നിസഹായനാണെന്ന് വിദ്യാർഥിനി പറയുന്നു.
അതേസമയം, കോളജിനെതിരേ പ്രത്യക്ഷസമരത്തിലാണ് വിദ്യാർഥികൾ. ഇന്നലെ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. നീതി ലഭിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്കരിക്കാനാണ് വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം.
Kerala
കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ക്ഷയിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ സുപ്രിയ ശ്രീനാഥ്. വിദ്യാര്‍ഥികളുടെ വലിയ തോതിലുള്ള പലായനം വിദ്യാഭ്യാസ സംവിധാനത്തിന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും 2020 മുതല്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം ഇരട്ടിയായി ഉയര്‍ന്നുവെന്നും സുപ്രിയ പറഞ്ഞു.
നിര്‍മിത ബുദ്ധി, മെഷീന് ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളെ വിദ്യാഭ്യാസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നിലാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ ഫലമായി യുവജന തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനവും വനിതകളില്‍ അത് 47.1 ശതമാനവും ആയി വര്‍ധിച്ചുവെന്നും അവര്‍ ആരോപിച്ചു.
Kerala
മാനന്തവാടി: വിനോദയാത്രാസംഘത്തിലെ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിൻ്റെ മകൻ അദ്നാൻ( 17 ), പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ്(15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി ദർസ് വിദ്യാർഥികളാണ് ഇരുവരും. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം.
മൈസൂരുവിൽ വിനോദയാത്ര പോയ സംഘം മടക്കയാത്രയ്ക്കിടെ ഇന്നു രാവിലെ ബാവലി മഖാം സന്ദർശിച്ചിരുന്നു. ഇതിനിടെ കുട്ടികളിൽ ചിലർ പുഴയോരത്ത് എത്തി. മുബഷിർ എന്ന കുട്ടിയാണ് ആദ്യം പുഴയിൽ അകപ്പെട്ടത്.
പുഴയിൽ ഇറങ്ങിയ അദ്നാനും ആഷിഖും മുബഷീറിനെ രക്ഷപ്പെട്ടുത്തിയെങ്കിലും മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ പുറഞ്ഞെടുത്തപ്പോൾ അദ്നാനും ആഷിഖിനും അനക്കം ഉണ്ടായിരുന്നില്ല. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
Education
തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർഥികളുടെ വിവരങ്ങൾ അതത് സ്കൂളുകളിൽനിന്ന് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രിൽ ഏഴുവരെ നീട്ടി. മറ്റു തീയതികളിൽ മാറ്റമില്ല.
Kerala
പത്തനംതിട്ട: കൊടുമണിൽ തെരുവുനായയുടെ കടിയേറ്റ് എൽകെജി വിദ്യാർഥികളായ ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്. എൽകെജി വിദ്യാർഥികളായ പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് മുഖത്തുൾപ്പെടെ നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുഖത്തും കൈകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരെ കൂടാതെ കരിപ്പോലിൽ വീട്ടിൽ സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും നായയുടെ കടിയേറ്റു സുജയുടെ ഇടതു കൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിലവിലുള്ളത് ആയിരത്തിനടുത്ത് ഇന്ത്യക്കാരാണെന്നും ഗൾഫ് മേഖലയിലുള്ള 23,000 സ്കൂൾ വിദ്യാർഥികൾക്കു സിബിഎസ്ഇയുടെ വാർഷിക പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും കേന്ദ്രം.
പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി മുന്‍പാകെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും തമ്മിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് പാർലമെന്ററി സമിതി അധ്യക്ഷൻ ശശി തരൂർ അറിയിച്ചു.
ഇറാനിൽ നിലവിലുള്ള 1000 ഇന്ത്യക്കാരിൽ എല്ലാവരും മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും തരൂർ അറിയിച്ചു.
പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുത്ത എംപിമാർ ഇറേനിയന്‍ പരമോന്നത നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ നിശബ്ദതയെപ്പറ്റിയും ഇന്ത്യയുടെ ഊർജ സ്രോതസുകളെപ്പറ്റിയും ചോദ്യങ്ങൾ ചോദിച്ചുവെന്നും, യോഗത്തിൽ പങ്കെടുത്ത മന്ത്രാലയ പ്രതിനിധികൾ ഉത്തരങ്ങൾ നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുക്കുന്നതിനുമുന്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായെന്നു പറഞ്ഞ തരൂർ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ കൂട്ടാക്കിയില്ല.
National
ഭോപ്പാൽ: മധ്യപ്രദേശിൽ 10-ാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ദാമോ നഗരത്തിലെ മലയ്യ മില്ലിന് സമീപമുള്ള ഓജസ്വിനി സ്കൂളിലാണ് സംഭവം.
ഋഷി അഹിർവാർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്നും പുറത്തിറങ്ങിയ ഋഷിയെ ഒരുസംഘം വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റാണ് ഋഷി കൊല്ലപ്പെട്ടത്. വിദ്യാർഥികൾക്കിടെയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നേരത്തെ, പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുനൽകണമെന്ന് ചില വിദ്യാർഥികൾ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഋഷി ഇതിന് വിസമ്മതിച്ചതോടെ ഫെബ്രുവരി 27 നും മാർച്ച് രണ്ടിനും ഋഷിയും സഹപാഠികളും തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി.
അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികൾ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിങ്ങിയ ഋഷിയെ കാത്തിരുന്ന സഹപാഠികൾ വളഞ്ഞിട്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു.
ഗുരുതരാവസ്ഥയിൽ ഋഷിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തം നഷ്ടപ്പെട്ട് മരണം സംഭവിച്ചിരുന്നു. ഋഷിക്ക് വിളർച്ച ഉണ്ടായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളെ ചോദ്യം ചെയ്തുവെന്നും കൃത്യത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർഥികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുത്തു.
District News
മുക്കം: പ്രസ് ക്ലബിന്റെ പ്രവർത്തന രീതി പരിചയപ്പെടുന്നതിനും മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നതിനുമായി വിദ്യാർഥികൾ പ്രസ് ക്ലബ് സന്ദർശിച്ചു. മാമ്പറ്റ ഡോൺ ബോസ്കോ കോളജിലെ ജേർണലിസം വിഭാഗം വിദ്യാർഥികളാണ് മുക്കം പ്രസ് ക്ലബ് സന്ദർശിച്ച് മാധ്യമ പ്രവർത്തകരുമായി സംവദിച്ചത്.
വാർത്താസമ്മേളനം നടത്തുന്ന രീതിയും വാർത്ത തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാധ്യമ പ്രവർത്തകർ വിശദീകരിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, സെക്രട്ടറി മുഹമ്മദ് കക്കാട്, മാധ്യമ പ്രവർത്തകരായ എ.പി. മുരളീധരൻ, ഉണ്ണിച്ചേക്കു, വിനോദ് നിസരി, ദാസ് വട്ടോളി, ഫൈസൽ കൊടിയത്തൂർ, കോളജ് പിആർഒ സന്തോഷ് അഗസ്റ്റിൻ, വിദ്യാർഥികളായ കിരൺ കല്ലുവീട്ടിൽ, അഭിനന്ദ്, ഫരീദ്, ഷിബിൽ തുടങ്ങിയവർ സംസാരിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ രണ്ട് വിദ്യാർഥികൾ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നു. ഡൽഹി സ്വദേശി സണ്ണി സിംഗ് (25), റെഡിയോളജി വിദ്യാർഥിയായ ഹിമാനി ബോറ (23) എന്നിവരാണ് മംമ്ത ദേവി എന്ന യുവതിയെ തടഞ്ഞുനിർത്തി സ്വർണ മാലയും മൊബൈൽ ഫോണും തട്ടിയെടുത്തത്.
ഹിമാനിയുടെ ഗ്രാമം സന്ദർശിക്കാനായി സണ്ണി പിത്തോറഡിലെ ടോളിയിൽ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു വയലിൽ ജോലിയ്ക്കു പോവുകയായിരുന്ന മംമ്തയുടെ സ്വർണ മാലയും മൊബൈൽ ഫോണും കവർന്നത്.
ഇതേ തുടർന്ന് മംമ്ത നൽകിയ പരാതിയുടെ അടിസ്ഥനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
District News
മംഗലംഡാം: മാതാപിതാക്കൾക്ക് സാങ്കേതികവിദ്യയുടെ പുതുലോകം പരിചയപ്പെടുത്തി മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ.
സർവം എഐ മയം എന്നുപേരിട്ട പ്രോഗ്രാമിലൂടെ സമീപത്തുള്ള സെന്റ് മേരീസ് എൽപി സ്കൂളിലെ മാതാപിതാക്കൾക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അവബോധം നൽകിയത്.
ആധുനിക കാലഘട്ടത്തിൽ എഐ എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് ലളിതമായ രീതിയിൽ വിദ്യാർഥികൾ വിശദീകരിച്ചപ്പോൾ മാതാപിതാക്കൾക്കും ക്ലാസ് ആവേശമായി. അധ്യാപരായി സ്വന്തംമക്കൾതന്നെ മുന്നിലെത്തിയപ്പോൾ ആവേശത്തിനും അതിരില്ലായിരുന്നു.
എഐ ടൂളുകളുടെ ഉപയോഗം, ദൈനംദിന ആവശ്യങ്ങൾക്കായി എഐ എങ്ങനെ പ്രയോജനപ്പെടുത്താം, വിദ്യാഭ്യാസവും എഐയും, കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം,ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അവബോധം നൽകൽ തുടങ്ങിയവയായിരുന്നു പരിശീലന വിഷയങ്ങൾ.
പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ കുട്ടികൾക്കുമാത്രം അറിയാവുന്ന ഒന്നായി മാറാതെ മാതാപിതാക്കളിലേക്കും എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.ആദ്യ ക്ലാസുകൾതന്നെ ക്ലിക്കായതിനാൽ കൂടുതൽ സ്കൂളുകളിലേക്ക് എഐ പരിശീലന പരിപാടി വ്യാപിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
Kerala
ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18 ) എന്നിവരാണ് മരിച്ചത്.
രണ്ടുപേരെയും ബുധനാഴ്ച പുലർച്ചെയോടെ വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
സംഭാഷണത്തിന് ശേഷം സഹോദരങ്ങൾക്കൊപ്പം വീട്ടിലെ ഹാളിൽ ഉറങ്ങാൻ കിടന്ന ആൻമരിയ ഷാളുപയോഗിച്ച് തൂങ്ങിയനിലയിൽ പുലർച്ചെ നാലരയോടെ ഉറക്കമുണർന്ന സഹോദരനാണ് കാണുന്നത്. മാതാവ് ബിൻസി.
ഐറിന്റെ മാതാവ്: റോസമ്മ. സഹോദരങ്ങൾ ജെറിൻ , ഷെറി. മനോവിഷമമാണ് മരണ കാരണമെന്നാണ് എഫ്ഐആർ. നെടുമുടി പോലീസ് അന്വേഷണമാരംഭിച്ചു.
Todays Story
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
രാമങ്കരി: സ്കൂൾ ഹെഡ്മാസ്റ്റർക്ക് വിദ്യാർഥികളുടെ ക്രൂരമർദനം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കൊപ്പം രണ്ട് വിദ്യാർഥികളെ കാണാനിടയായത് പ്രധാന അധ്യാപകൻ ചോദ്യം ചെയ്തത് ഇഷ്ടമാകാത്തതിനെ തുടർന്നായിരുന്നു ക്രൂരമായ മർദനം .
സംഭവത്തിൽ വിദ്യാർഥികൾക്കെതിരേ ആദ്യം കർശന നിലപാട് സ്വീകരിക്കാൻ തയാറായ അധ്യാപകൻ പോലീസിൽ പരാതി നല്‍കിയെങ്കിലും പിന്നീട് അത് പിൻവലിച്ചു.
കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസിലാണ് സംഭവം. ഹയർസെക്കൻഡറി വിദ്യാർഥികളാണ് മർദിച്ചത്.
NRI
ഒക്ലഹോമ: ഒക്ലഹോമയിലെ മസ്റ്റാംഗ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്. മുൻകൂട്ടി നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ക്ലാസ് ബഹിഷ്കരിച്ചതിനാണ് വിദ്യാർഥികൾക്ക് ഇൻ-സ്കൂൾ സസ്പെൻഷൻ നൽകിയത്.
വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സ്കൂൾ സൂപ്രണ്ടിന്റെ നടപടിയെ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പ്രശംസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പാവനമാണെങ്കിലും പഠനം ഉപേക്ഷിച്ചുള്ള പ്രതിഷേധം ശരിയല്ലെന്ന് ബുധനാഴ്ച അദ്ദേഹം എക്സിൽ കുറിച്ചു.
ഈ പ്രതിഷേധത്തിന് പിന്നിൽ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉണ്ടെന്ന ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റ് തള്ളി. ക്ലാസിൽ പങ്കെടുത്ത മറ്റു കുട്ടികൾക്ക് തടസമില്ലാതെ പഠനം തുടരാൻ സൗകര്യമൊരുക്കിയതായും അധികൃതർ അറിയിച്ചു.
മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ക്ലാസ് സമയത്തുള്ള ഇത്തരം പ്രതിഷേധങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്.
അയത്തിൽ സ്വദേശി കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തിരയിപ്പെട്ട മറ്റ് മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ സ്കൂളിൽ നിന്നും അമിതമായ അളവിൽ അയൺ ഗുളികകൾ കഴിച്ച 19 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സാധാരണയായി സ്കൂളിൽ നിന്നും ആഴ്ചയിലൊന്നു വീതം വിദ്യാർഥികൾക്ക് അയൺ ഗുളികകൾ നൽകി വന്നിരുന്നു. എന്നാൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ചില വിദ്യാർഥികൾ കൂടുതൽ അളവിൽ ഗുളികകൾ കഴിച്ചത്.
ഇതേ തുടർന്ന് സ്കൂളിലെ 19 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
16 വിദ്യാർഥികളുടെ നില തൃപ്തികരമാണെന്നും മൂന്ന് പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളജിലാണ് സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് തട്ടിപ്പ് പിടികൂടിയത്. ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടന്നിരുന്നു. പരീക്ഷയ്ക്കിടെ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷ ഹാളിന് സമീപത്തെ ജനലിലൂടെ വിദ്യാർഥികൾക്ക് ശരിയായ ഉത്തരം പേപ്പറിലൂടെ കൈമാറുകയായിരുന്നു.
തുറസായ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. ഡ്രോൺ അടുക്കലേക്ക് വരുമ്പോൾ ജനാലകൾക്ക് സമീപം നിൽക്കുന്നവർ ഓടിപ്പോകുന്നത് കാണാം.
പരീക്ഷ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൂത്തുപറമ്പ്: അധ്യാപിക നൽകിയ ഒറ്റ ചലഞ്ചിലൂടെ മൊബൈൽ ഫോണിനോട് നോ പറഞ്ഞിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. ഇനി മുതൽ ഗെയിം കളിക്കാനോ വീഡിയോകൾ കാണാനോ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നാണ് കുട്ടികൾ പറയുന്നത്.
കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലെ അധ്യാപിക കെ.പി. അമൃതയാണ് "നോ മൊബൈൽ ചലഞ്ചി’ലൂടെ വിദ്യാർഥികളെ മൊബൈലിന്റെ ലോകത്ത് നിന്ന് മുക്തരാക്കിയത്. സോഷ്യൽ മീഡിയയും ഇരു കൈകളും നീട്ടി ഈ ചലഞ്ച് ഏറ്റെടുത്തതോടെ മറ്റ് ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
വീട്ടിൽ വച്ചും മറ്റും കുട്ടികളിൽ ഭൂരിഭാഗവും മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇതിന്റെ ദൂഷ്യവശത്തെക്കുറിച്ച് അധ്യാപിക കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തത്. ഒടുവിൽ ഒരു ചലഞ്ചും വച്ചു. ഒരാഴ്ച മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന ചലഞ്ച് ആണ് കുട്ടികൾക്ക് നൽകിയത്. വാക്കു പാലിക്കുന്നവർക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഇപ്പോൾ ക്ലാസിലെ ഒരു കുട്ടി പോലും മൊബൈൽ ഉപയോഗിക്കുന്നില്ലെന്ന് ടീച്ചർ പറയുന്നു.
മാത്രമല്ല, മൊബൈൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമപ്രായക്കാരെ ബോധവത്കരിക്കാനും ഇവർ തയാറാണ്. ഇതേ അഭിപ്രായം തന്നെയാണ് രക്ഷിതാക്കൾക്കും. ക്ലാസിൽ കുട്ടികൾ തയ്യാറാക്കുന്ന കുട്ടി പത്രത്തിലും ഈ ചലഞ്ച് സ്ഥാനം പിടിച്ചു. സോഷ്യൽ മീഡിയയിലടക്കം ഈ സംഭവം വൈറലായിട്ടുമുണ്ട്.
Kerala
കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.
ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസിച്ച് എനോയ് ജൂഡ് എന്ന വിദ്യാര്‍ഥി മരിച്ചത്. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വകാര്യ ബസുകള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ച്. തുര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ബസ് മാത്രമല്ല, ഒരു വാഹനങ്ങളും കടത്തിവിടാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിലവില്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
അതേസമയം, മരിച്ച എനോയ് ജൂഡിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് ഷിയാസ് എനോയ് ജൂഡിന്റെ വീട് സന്ദര്‍ശിക്കുകയും നീതി ലഭിക്കുന്നതു വരെ കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
Sports
കൊച്ചി: കായികവകുപ്പിന്റെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകള്‍, അക്കാഡമികള്‍ എന്നിവിടങ്ങളില്‍ 2026-27 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര സിലബസ് സ്കൂളുകള്‍ക്കും അവസരം.
ഈ മാസം എട്ടുവരെ നടക്കുന്ന പ്രാഥമിക സെലക്ഷനുകള്‍ വഴിയാണു പ്രവേശനം . ആറ്, ഏഴ്, എട്ട്, 11 ക്ലാസുകളിലേക്ക് പൊതുസെലക്ഷനാണ്. ഒന്‍പത്, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലും പ്രവേശനം ലഭിക്കും.
സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുക. ആര്‍ച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്ബോള്‍, സ്വമ്മിംഗ്, തായ്ക്കോണ്ട, വോളിബോള്‍, റെസ്ലിംഗ്, കാനോയിംഗ്, കയാക്കിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്. www.sports council.kerala.gov.in, www.dvsa.kerala.gov.in.
Kerala
കൊച്ചി: ഇടക്കൊച്ചി സെന്റ് ലോറന്‍സ് യുപി സ്കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്റെ സര്‍പ്പ റെസ്ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.
Kerala
തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.