x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥി ആത്മഹത്യ മാനസികപ്രശ്നമല്ല; വ്യവസ്ഥയുടെ തകരാറെന്ന് സുപ്രീംകോടതി സമിതി


Published: June 14, 2026 11:09 PM IST | Updated: June 14, 2026 11:09 PM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥികളുടെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക​​​​​ളെ കേ​​​​​വ​​​​​ല​​​​മൊ​​​​രു മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്‌​​​​​ന​​​​​മാ​​​​​യി മാ​​​​​ത്രം കാ​​​​​ണാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നു സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച സ​​​​​മി​​​​​തി.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ലെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി പ​​​​​ഠി​​​​​ക്കാ​​​​​ൻ നി​​​​​യോ​​​​​ഗി​​​​​ച്ച സ​​​​​മി​​​​​തി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഇ​​​​​ട​​​​​ക്കാ​​​​​ല റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലാ​​​​​ണു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക്കു പി​​​​​ന്നി​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്തെ വ്യ​​​​​വ​​​​​സ്ഥാ​​​​​പി​​​​​ത​​​​​വും ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ പാ​​​​​ളി​​​​​ച്ച​​​​​ക​​​​​ളാ​​​​​ണെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ഡ​​​​​ൽ​​​​​ഹി ഐ​​​​​ഐ​​​​​ടി​​​​​യി​​​​​ൽ ര​​​​​ണ്ട് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക്കു പി​​​​​ന്നാ​​​​​ലെ ക​​​​​ഴി​​​​​ഞ്ഞ മാ​​​​​ർ​​​​​ച്ചി​​​​​ലാ​​​​​ണ് സു​​​​​പ്രീം​​​കോ​​​​​ട​​​​​തി മു​​​​​ൻ ജ​​​​​ഡ്ജി ജ​​​​​സ്റ്റീ​​​​​സ് എ​​​​​സ്. ര​​​​​വീ​​​​​ന്ദ്ര ഭ​​​​​ട്ട് അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ സ​​​​​മി​​​​​തി​​​​​ക്കു രൂ​​​​​പം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

പ​​​​​രാ​​​​​തി​​​പ​​​​​രി​​​​​ഹാ​​​​​രം രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്രം

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക​​​​​ൾ ത​​​​​ട​​​​​യാ​​​​​ൻ രാ​​​​​ജ്യ​​​​​ത്ത് കൃ​​​​​ത്യ​​​​​മാ​​​​​യൊ​​​​​രു നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ഇ​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണു സ​​​​​മി​​​​​തി​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ പൊ​​​​​തു​​​​​വാ​​​​​യ​​​​​തും ഒ​​​​​രു​​​​​സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മു​​​​​ള്ള​​​​​തുമാണെ​​​​​ന്നും സ​​​​​മി​​​​​തി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലി​​​​​ലു​​​​​ണ്ട്.

ഭൂ​​​​​രി​​​​​ഭാ​​​​​ഗം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ല. സ​​​​​മി​​​​​തി ന​​​​​ട​​​​​ത്തി​​​​​യ സ​​​​​ർ​​​​​വേ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത ഭൂ​​​​​രി​​​​​ഭാ​​​​​ഗം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ത​​​​​ങ്ങ​​​​​ളു​​​​​ടെ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​ലെ കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ് സം​​​​​വി​​​​​ധാ​​​ന​​​​​ത്തോ​​​​​ട് വി​​​​​യോ​​​​​ജി​​​​​പ്പ് പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

Tags : suicide Students mental health issue systemic flaw Supreme Court panel

Recent News

Corehub Up