x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ർ​ഖ​ണ്ഡി​ലെ പി​എ​സ്‍​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ട്; ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് ആ​രം​ഭി​ച്ചു 

വെബ് ഡെസ്ക്
Published: August 11, 2026 09:19 AM IST | Updated: August 11, 2026 09:37 AM IST

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ പി​എ​സ്‍​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ നി​യ​മ​സ​ഭ മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.

ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ല​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന വി​ദ്യാ‍​ർ​ഥി നേ​താ​വ് ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ്തോ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​വാ​ത​ക​വും പ്ര​യോ​ഗി​ച്ച പോ​ലീ​സ് ലാ​ത്തി​ച്ചാ‌‍​ർ​ജും ന​ട​ത്തി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വി​ദ്യാ‍​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സ​ഭ പി​രി​ഞ്ഞി​രു​ന്നു.

ജാ​ർ​ഖ​ണ്ഡ് പ​ബ്ലി​ക് സ‍​ർ​വീ​സ് ക​മ്മീ​ഷ​ൻ, ജാ​ർ​ഖ​ണ്ഡ‍് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ​രീ​ക്ഷ​ക​ളി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. ജാ​ർ​ഖ​ണ്ഡ‍് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണം, ക്ര​മ​ക്കേ​ടു​ക​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം, റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം. മൂ​ന്ന് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​നം വി​ദ്യാ‍​ർ​ഥി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് വി​ദ്യാ‍​ർ​ഥി​ക​ൾ.

Tags : BJP strike Jharkhand PSC exam Irregularities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up