x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം: ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 12:14 PM IST | Updated: August 11, 2026 12:14 PM IST

ദി​ലീ​പ് കു​മാ​ർ രം​ഗ​ത​വു​ല

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ഡ​പ സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ രം​ഗ​ത​വു​ല (26) ആ​ണ് മ​രി​ച്ച​ത്.

ദി​ലീ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews CarCrash Die

Recent News

Corehub Up