x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര​വ് പൊ​ലി​സ് അ​ട്ടി​മ​റി​ച്ചു; ന​ടി അ​ന്‍​സി​ബ വീ​ണ്ടും കോ​ട​തി​യി​ല്‍

വെബ് ഡെസ്ക്
Published: September 30, 2026 10:24 PM IST | Updated: September 30, 2026 10:25 PM IST

ന​ടി അ​ന്‍​സി​ബ

കൊ​ച്ചി: ത​ന്‍റെ പ​രാ​തി​യി​ല്‍ ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്കും യു​ട്യൂ​ബ് ചാ​ന​ലി​നു​മെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് പൊ​ലി​സ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ വീ​ണ്ടും കോ​ട​തി​യി​ല്‍. എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കെ മാ​ന​ന​ഷ്ട​ത്തി​ന് ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ മാ​ത്ര​മാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ പി.​എ​സ്. മ​ഞ്ജി​ത്‌​ലാ​ല്‍ കോ​ട​തി ഉ​ത്ത​ര​വ് പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റ​ണ​മെ​ന്നും എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ അ​ന്‍​സി​ബ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ല​ക്ഷ്മി​പ്രി​യ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും മാ​ന​ന​ഷ്ട കേ​സി​ന​പ്പു​റം സാ​ധ്യ​മ​ല്ലെ​ന്നു​മു​ള്ള പൊ​ലി​സി​ന്‍റെ നി​ല​പാ​ട് ശ​രി​വ​ച്ചാ​യി​രു​ന്നു നേ​രെ​ത്ത മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ അ​ന്‍​സി​ബ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ഷ​യം പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി. തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് സെ​പ്റ്റം​ബ​ര്‍ 25ന് ​മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​സ്എ​ച്ച്ഒ​യി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ച പ്ര​കാ​രം എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കൃ​ത്യ​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Ansiba court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up