പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയ്ക്കായി 350 പുതിയ വാഹനങ്ങൾ വാങ്ങാൻ 45 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലിസ് സ്റ്റേഷനുകളുടെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങൾക്കായാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.
നിലവിൽ നിരവധി പൊലിസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ കാലാവധി കഴിഞ്ഞിട്ടും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. പൊലിസ് വാഹനങ്ങൾക്ക് 20 വർഷമാണ് ഉപയോഗാനുമതി. പുതിയ വാഹനങ്ങളിൽ ഭൂരിഭാഗവും ബൊലേറോ ജീപ്പുകളായിരിക്കും.
ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കായി ഇന്നോവ ക്രിസ്റ്റ വാഹനങ്ങളും വാങ്ങും. പൊലിസ് നവീകരണത്തിനായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽനിന്നാണ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുക കണ്ടെത്തുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവതരിപ്പിച്ച അജൻഡയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.
Tags : NewVehicles PoliceVehicles PoliceModernization Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash