x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ബി​ക്ക​ട​ലി​ല്‍ 3,000 കോ​ടി​യു​ടെ ല​ഹ​രി​വേ​ട്ട; അ​ഞ്ച് പാ​ക് പൗ​ര​ന്മാ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 30, 2026 09:47 PM IST | Updated: September 30, 2026 09:52 PM IST

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ന് പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡും ഗു​ജ​റാ​ത്ത് ഭീ​ക​ര വി​രു​ദ്ധ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 3,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 526 കി​ലോ​ഗ്രാം ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കോ​സ്റ്റ്ഗാ​ര്‍​ഡ് വ്യോ​മ നാ​വി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ഴി​ഞ്ഞ 25ന് ​ക​പ്പ​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ധോ ​എ​ന്ന ഇ​റാ​നി​യ​ന്‍ ബോ​ട്ടി​നെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ടെ സു​ര​ക്ഷാ​സേ​ന​യെ ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കോ​സ്റ്റ്ഗാ​ര്‍​ഡ് ക​പ്പ​ലു​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ന്‍, മെ​ത്താം​ഫി​റ്റ​മി​ന്‍ എ​ന്നീ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടും മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വും ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നും നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി മും​ബൈ തു​റ​മു​റ​ഖ​ത്തെ​ത്തി​ച്ചു. ഇ​വി​ടെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ഭീ​ക​ര​വി​രു​ദ്ധ സേ​ന​യു​ടെ​യും തേൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Tags : Drugs seized Narcotics seized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up